Sorry, you need to enable JavaScript to visit this website.

ബി.ജെ.പി പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ നാല് സുഹൃത്തുക്കള്‍ അറസ്റ്റില്‍

ചെന്നൈ- തമിഴ്‌നാട്ടില്‍ ബി.ജെ.പി പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ സുഹൃത്തുക്കളായ നാലു പേര്‍ അറസ്റ്റില്‍. താംബരത്തിന് സമീപം പഴയ പെരുങ്ങലത്തൂരില്‍ മദ്യപിച്ചുണ്ടായ വഴക്കിനിടെയാണ് വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ 35 കാരനായ ബിജെപി പ്രവര്‍ത്തകനെ കൂട്ടാളികള്‍ കൊലപ്പെടുത്തിയത്. ഇയാളുടെ സുഹൃത്തുക്കളായ നാലുപേരെ പീര്‍ക്കങ്കരണൈ പോലീസ് അറസ്റ്റ് ചെയ്തു.

ന്യൂ പെരുങ്ങലത്തൂര്‍ കാമരാജര്‍ നഗര്‍ സ്വദേശി വെങ്കിടേശന്‍ (35) ആണ് മരിച്ചത്. ബി.ജെ.പി.യുടെ പ്രാദേശിക പ്രവര്‍ത്തകനായിരുന്ന ഇയാള്‍ക്ക് പീര്‍ക്കന്‍കരനായി ഉള്‍പ്പെടെയുള്ള പോലീസ് സ്‌റ്റേഷനുകളില്‍  ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

പഴയ പെരുങ്ങലത്തൂര്‍ ഗുഡ്‌വില്‍ നഗറിലെ കുറ്റിക്കാട്ടില്‍ കണ്ടെത്തിയ ശരീരത്തില്‍ മുറിവുകളുണ്ടായിരുന്നു. മൃതദേഹം കണ്ട വഴിയാത്രക്കാരാണ് പോലീസില്‍ വിവരമറിയിച്ചത്. പോലീസ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടത്തിനായി ക്രോംപേട്ട് സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു. വെങ്കിടേശന്‍ തിങ്കളാഴ്ച സുഹൃത്തുക്കളോടൊപ്പം ആളൊഴിഞ്ഞ സ്ഥലത്ത് മദ്യപിക്കുകയും അവരുമായി വഴക്കിടുകയും ചെയ്തതായി പോലീസ് പറഞ്ഞു. നാലുപേരും ചേര്‍ന്നാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.

 

Latest News