'എന്റെ ശരീരത്തിന് വേണ്ടി ഞാന്‍ ഒരുപാട് വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്, അത് ഒട്ടും എളുപ്പമായിരുന്നില്ല. ഒരു ജീവിതകാലം മുഴുവന്‍ ഞാന്‍ എന്റെ ശരീരത്തെ വെറുത്തു. ഇപ്പോഴാണ് ഞാന്‍ എന്റെ ശരീരത്തെ സ്വീകരിച്ചത്. എനിക്ക് മോശം ദിവസങ്ങളില്ലെന്ന് പറയേണ്ടതില്ല. എനിക്ക് ബാര്‍ബി ആകാന്‍ ആഗ്രഹമില്ല'- പറയുന്നത് മറ്റാരുമല്ല. ബോളിവുഡിലെ സീരിയസ് നടി വിദ്യാബാലനാണ്.
പ്രശസ്ത സെലിബ്രിറ്റി ഹെല്‍ത്ത് കോച്ച് ലൂക്ക് കുട്ടീഞ്ഞോയുടെ യൂട്യൂബ് ചാനലില്‍ അടുത്തിടെ നടന്ന ഒരു ചര്‍ച്ചയിലാണ് വിദ്യ തന്റെ തടിച്ച ശരീരത്തെക്കുറിച്ച പരിഹാസങ്ങളെ ഓര്‍ത്തെടുത്തത്. എന്റെ ശരീരത്തെ വെറുത്തുകൊണ്ടാണ് ഞാന്‍ വളര്‍ന്നത്. എന്റെ ജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ എനിക്ക് ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ട്- വിദ്യ പറഞ്ഞു.
തന്റെ തടിയെക്കുറിച്ചുള്ള അമ്മയുടെ ആശങ്കകള്‍ വലുതായിരുന്നു. കൃത്യമായ ഭക്ഷണക്രമവും ഫിറ്റ്നസ് ദിനചര്യകളും പാലിച്ചാണ് അത് മാറ്റിയത്. മാതാപിതാക്കള്‍ എപ്പോഴും മക്കളെ ഓര്‍ത്ത് വേവലാതിപ്പെടുന്നു, ഞാന്‍ അമ്മയോട് വളരെ ദേഷ്യപ്പെട്ടിരുന്നു. കൗമാരപ്രായത്തില്‍ താന്‍ ഒരു 'തടിച്ച പെണ്‍കുട്ടി' ആയിരുന്നു. ശരീരഭാരം കുറയ്ക്കാന്‍ അമ്മ പല രീതികളും പരീക്ഷിച്ചിരുന്നു.






