ഇന്ത്യയുടെ ബഹിരാകാശ നേട്ടങ്ങള്‍ പ്രചോദനാത്മകമെന്ന് സുല്‍ത്താന്‍ അല്‍ നെയാദി

അബുദാബി- ഇന്ത്യയുടെ ബഹിരാകാശ നേട്ടങ്ങള്‍ യു.എ.ഇക്ക് പ്രചോദനാത്മകമാണെന്നും ചന്ദ്രയാന്‍ ദൗത്യം ആവേശകരമാണെന്നും അബുദാബിയില്‍ മടങ്ങിയെത്തിയ യു.എ.ഇ ബഹിരാകാശ സഞ്ചാരി സുല്‍ത്താന്‍ അല്‍ നെയാദി.   ബഹിരാകാശത്തുനിന്ന് ഏറെ ആഹ്ലാദത്തോടെയാണ് ചന്ദ്രയാന്‍ ദൗത്യവിജയത്തെ നോക്കിക്കണ്ടതെന്നും അദ്ദേഹം പറഞ്ഞു.  
ആറ് മാസത്തെ ബഹിരാകാശ ദൗത്യത്തിനുശേഷം യു.എ.ഇയില്‍ തിരിച്ചെത്തിയ സുല്‍ത്താന്‍ അല്‍ നെയാദി അബുദാബി രാജ്യാന്തര വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയിരുന്നു.
ഐ.എസ്.ആര്‍.ഒയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ യു.എ.ഇക്ക് താല്‍പര്യമുണ്ടെന്ന് മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്റര്‍ മേധാവി സാലിം അല്‍ മര്‍റി പറഞ്ഞു. പി.എസ്.എല്‍.വി ഉള്‍പ്പെടെ വ്യോമസംരംഭങ്ങളില്‍ നേരത്തെ ഇന്ത്യയുമായി സഹകരണമുണ്ടായിരുന്നു. ഭാവിയിലും ഐ.എസ്.ആര്‍.ഒയുമായി സഹകരണത്തിന് താല്‍പര്യമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

 

Latest News