ഷാര്‍ജ- നബിദിനത്തോടനുബന്ധിച്ച് ഷാര്‍ജ സര്‍ക്കാര്‍ ഔദ്യോഗിക അവധി പ്രഖ്യാപിച്ചു. പൊതുമേഖലാ ജീവനക്കാര്‍ക്ക് സെപ്റ്റംബര്‍ 28 വ്യാഴാഴ്ച മുതല്‍ ശമ്പളത്തോടുകൂടിയ അവധി ലഭിക്കും.
ഷാര്‍ജ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 3 ദിവസത്തെ വാരാന്ത്യ അവധി (വെള്ളി മുതല്‍ ഞായര്‍ വരെ) ലഭിക്കുന്നതിനാല്‍, വ്യാഴം കൂടി ചേര്‍ത്ത് നാല് ദിവസത്തെ വാരാന്ത്യ അവധിയാകും. ഒക്ടോബര്‍ 2 തിങ്കളാഴ്ച മുതല്‍ ജീവനക്കാര്‍ ജോലി പുനരാരംഭിക്കും.
യുഎഇയുടെ ബാക്കി ഭാഗത്തുള്ള ഫെഡറല്‍ ഗവണ്‍മെന്റ് ജീവനക്കാര്‍ക്കും സ്വകാര്യമേഖലയിലെ ജീവനക്കാര്‍ക്കും സെപ്റ്റംബര്‍ 29 വെള്ളിയാഴ്ച അവധി ലഭിക്കും.