തിരുപ്പൂർ- മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ബലാത്സംഗം ചെയ്ത ശേഷം ക്രൂരമായി കൊലപ്പെടുത്തിയ 22 കാരനായ ആംബുലൻസ് ഡ്രൈവറെ അവിനാശി പോലീസ് അറസ്റ്റ് ചെയ്തു. മേഖലയിൽ ഞെട്ടലുണ്ടാക്കിയ സംഭവത്തിന്റെ വീഡിയോ വൈറലായിരുന്നു. ഹിൽട്ടൺ ജയപൗൾ രാജ്‌സിംഗ് എന്ന യുവാവാണ് പിടിയിലായത്.
പ്രതി യുവതിയുടെ തല പാറക്കല്ലുകൊണ്ട് ചതച്ചതിന്റെ വീഡിയോ ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു. അവിനാശി-മംഗലം റോഡിലെ ഒരു കടയിലെ നിരീക്ഷണ ക്യാമറയിൽ നിന്നാണ് വീഡിയോ ദൃശ്യങ്ങൾ ലഭിച്ചത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
അവിനാശി ആസ്ഥാനമായുള്ള സ്വകാര്യ ആംബുലൻസ് സ്ഥാപനത്തിൽ കഴിഞ്ഞ രണ്ട് മാസമായി ഡ്രൈവറായി ജോലി ചെയ്തിരുന്ന യുവാവ് വൈകുന്നേരങ്ങളിൽ ഒറ്റയ്ക്ക് അലഞ്ഞുതിരിയുന്ന യുവതിയെ കണ്ടെത്തി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. യുവതി തന്നെ കുറിച്ച് വെളിപ്പെടുത്തുമെന്ന് ഭയന്നാണ് തല പാറക്കഷണം കൊണ്ട് തകർത്തതെന്ന് പോലീസ് പറഞ്ഞു. സംഭവസ്ഥലത്ത് തന്നെ യുവതി കൊല്ലപ്പെട്ടിരുന്നു.
മദ്യലഹരിയിലായിരുന്ന പ്രതി ഇരുചക്രവാഹനത്തിൽ രക്ഷപ്പെടുമ്പോൾ അപകടത്തിൽപ്പെട്ടു.. സഹായത്തിനായി വിളിച്ച സുഹൃത്തുക്കൾ ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ പിടികൂടിയതിന് ശേഷമാണ് പ്രതിയുടെ സുഹൃത്തുക്കൾ കുറ്റകൃത്യത്തെക്കുറിച്ച് അറിയുന്നത്.
പ്രതിക്കെതിരെ ബലാത്സംഗത്തിനും കൊലപാതകത്തിനും അവിനാശി പോലീസ് കേസെടുത്തു. പ്രതി പോലീസ് നിരീക്ഷണത്തിൽ ചികിത്സയിലാണെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു.