പി എസ് സി നിയമന തട്ടിപ്പ് കേസില്‍ മുഖ്യപ്രതി രാജലക്ഷ്മി കഴക്കൂട്ടം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി

തിരുവനന്തപുരം - പി എസ് സി നിയമന തട്ടിപ്പ് കേസില്‍ മുഖ്യപ്രതി രാജലക്ഷ്മി കഴക്കൂട്ടം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ഇവരുടെ സഹായി ജോയ്സ് ജോര്‍ജിനെയും പൊലീസ് പിടികൂടിയിട്ടുണ്ട്. രാജലക്ഷ്മിയുടെ സഹായിയുടെ ചിത്രങ്ങള്‍ പൊലീസ് പുറത്തുവിട്ടിരുന്നു. കേസില്‍ പ്രതികളിലൊരാളായ  തൃശ്ശൂര്‍ ആമ്പല്ലൂര്‍ സ്വദേശി രശ്മിയെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു. പൊലീസ് ഉദ്യോഗസ്ഥ എന്ന് വിശ്വസിപ്പിച്ചാണ് ഇവര്‍ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് പണം തട്ടിയത്. പൊലീസുകാരിയെന്ന് വിശ്വസിപ്പിക്കാന്‍ യൂണിഫോമിലുള്ള ചിത്രങ്ങള്‍ ഇവര്‍ അയച്ചു നല്‍കിയെന്ന് തട്ടിപ്പിനിരയായവര്‍ അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു.

 

Latest News