Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ലോക കേരള സഭയുടെ പേരില്‍ പ്രവാസികളെ സി പി എം കൊള്ളയടിച്ചെന്ന് കെ പി സി സി പ്രസിഡന്റ് കെ.സുധാകരന്‍

തിരുവനന്തപുരം - ലോക കേരള സഭയുടെ പേരില്‍ പ്രവാസികളെ സി പി എം കൊള്ളയടിച്ചെന്ന് കെ പി സി സി പ്രസിഡന്റ് കെ.സുധാകരന്‍. വന്‍ കൊള്ളയും പണപ്പിരിവുമാണ് നടക്കുന്നത്. അമേരിക്കയില്‍ സംഘടിപ്പിച്ച ലോക കേരള സഭയുടെ പേരില്‍ പ്രവാസികളെ സി പി എം വന്‍തോതില്‍ കൊള്ളയടിച്ചു. ലോക കേരള സഭയുടെ കണക്കുകള്‍ ജനങ്ങളുടെ മുന്നില്‍ അടിയന്തരമായി വെയ്ക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. സംഭരിച്ച നെല്ലിന്റെ പണം കിട്ടാതെ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുമ്പോള്‍ മുഖ്യമന്ത്രി ലോകം ചുറ്റുന്നത് ധൂര്‍ത്തും അഴിമതിയും ആണെന്നും സുധാകരന്‍ പറഞ്ഞു. 
നികുതിപോലും പിരിച്ചെടുക്കാതെയും നികുതിയിതര വരുമാനം കണ്ടെത്തി സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കാതെയും മുഖ്യമന്ത്രിയും സംഘവും വിദേശയാത്രകള്‍ നടത്തി ഉല്ലസിക്കുന്നത് കേരള ജനതയോടുള്ള വെല്ലുവിളിയാണ്. ക്ഷേമ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ളവയും വികസന പ്രവര്‍ത്തനങ്ങളും മുടങ്ങാതെ ഇരിക്കാന്‍ കടമെടുക്കേണ്ട ഗതികെട്ട അവസ്ഥയിലാണ് കേരളം. സംസ്ഥാനം തന്നെ വിറ്റാല്‍പോലും അടച്ച് തീര്‍ക്കാന്‍ കഴിയാത്തത്ര കടബാധ്യതയുണ്ട്. പിറന്നു വീഴുന്ന കുഞ്ഞിനെപ്പോലും കടക്കാരാനാക്കിയ പിണറായിയുടെ ഭരണം കഴിയുമ്പോള്‍ കേരള സംസ്ഥാനം തന്നെ ഉണ്ടാകുമോയെന്ന് സംശയമാണ്. എന്നിട്ടാണ് മുഖ്യമന്ത്രിയും പരിവാരങ്ങളും പ്രവാസി സമൂഹത്തിന് ഒരു ഗുണവുമില്ലാത്ത വിദേശയാത്രകള്‍ സംഘടിപ്പിക്കുന്നതെന്ന് സുധാകരന്‍ പറഞ്ഞു.

 

Latest News