കൊല്ലം- പതിനഞ്ചുകാരിയായ ദളിത് പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. ഇളമ്പല്‍ സ്വദേശിയായ ശ്രീരാജ് ആണ് പിടിയിലായത്. മാതാപിതാക്കള്‍ മരിച്ച പെണ്‍കുട്ടി കുഞ്ഞമ്മക്കൊപ്പം നിന്ന് പുനലൂര്‍ ടൗണിലെ സ്കൂളില്‍ പത്താം ക്ലാസില്‍ പഠിക്കുകയാണ്. കഴിഞ്ഞ ദിവസം കൂട്ടുകാരിയെ കാണാന്‍ പോകുവാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടിയെ ഓട്ടോയില്‍ കയറ്റി അലിമുക്ക് അച്ചന്‍കോവില്‍ പോകുന്ന റോഡ് വഴി കൊണ്ടുപോയി സമീപത്തെ വനത്തിലും റബര്‍ തോട്ടത്തിലും വെച്ച് പീഡിപ്പിച്ചതായാണ് പരാതി. പെരുമാറ്റത്തില്‍ അപാകത തോന്നി ചോദിച്ചപ്പോഴാണ് കുഞ്ഞമ്മയോട് ഇന്നലെ വിവരം പറഞ്ഞത്. തുടര്‍ന്ന് പുനലൂര്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോക്സോ, എസ്.സി-എസ്.ടി ആക്ട് പ്രകാരം കേസെടുത്തു. സി.ഐ ബിനു വര്‍ഗീസിന്റെ നിര്‍ദ്ദേശാനുസരണം എസ്.ഐ രാജീവിന്റ നേതൃത്വത്തില്‍ ശ്രീരാജിനെ പിടികൂടുകയായിരുന്നു.






