അബുദാബി- സൗദി അറേബ്യയുടെ ദേശീയ ദിന തിരക്ക് കണക്കിലെടുത്ത് റിയാദിലേക്ക് മൂന്ന് അധിക വിമാന സര്‍വീസുകള്‍ ഏര്‍പ്പെടുത്തുമെന്ന് ദുബായ് ആസ്ഥാനമായുള്ള എമിറേറ്റ്‌സ് എയര്‍ലൈന്‍ അറിയിച്ചു. യാത്രക്കാര്‍ക്ക് ആഘോഷങ്ങളും അവധി ദിവസങ്ങളും പരമാവധി പ്രയോജനപ്പെടുത്താന്‍ കഴിയുമെന്ന് ഉറപ്പാക്കാന്‍ സെപ്റ്റംബര്‍ 20 മുതല്‍ 24 വരെയാണ് ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍നിന്നുള്ള സര്‍വീസുകള്‍.
സൗദിയിലേക്കുള്ള എമിറേറ്റ്‌സിന്റെ നിലവിലുള്ള ഷെഡ്യൂള്‍ കൂടാതെയാണ് പ്രത്യേക സര്‍വീസ്. സൗദി അറേബ്യയില്‍ നിന്നുള്ള യാത്രക്കാരെ ലോകമെമ്പാടുമുള്ള 140 ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് ദുബായിലെ ഹബ് വഴി ബന്ധിപ്പിക്കുന്നതാണ് എമിറേറ്റസ് സര്‍വീസ്.
റിയാദ്, ജിദ്ദ, മദീന, ദമാാം എന്നിവിടങ്ങളിലേക്ക് എമിറേറ്റ്‌സിന് മൊത്തം 67 പ്രതിവാര ഫ്‌ളൈറ്റുകളുണ്ട്.
ദേശീയ ദിനം ആഘോഷിക്കാനുളള ഒരുക്കത്തിലാണ് സൗദി അറേബ്യ. വര്‍ഷം തോറും സെപ്റ്റംബര്‍ 23 ന് ആഘോഷിക്കുന്ന ദേശീയ ദിനത്തില്‍ പരേഡുകള്‍, സംഗീതകച്ചേരികള്‍,കരിമരുന്ന് പ്രയോഗങ്ങള്‍ എന്നിവയുള്‍പ്പെടെ രാജ്യത്തുടനീളം നടക്കുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)