Sorry, you need to enable JavaScript to visit this website.

ഖത്തറില്‍ ചികില്‍സയിലായിരുന്ന മലയാളി നിര്യാതനായി

ദോഹ- ഖത്തറില്‍ ചികില്‍സയിലായിരുന്ന മലയാളി നിര്യാതനായി . കോഴിക്കോട് നാദാപുരം വിലാതപുരം സ്വദേശി അബ്ദുല്‍ സമദ് ചെമ്മേരി(48) യാണ് മരിച്ചത്. ഖത്തര്‍ നീതിന്യായ മന്ത്രാലയത്തില്‍ ജീവനക്കാരനായിരുന്ന അദ്ദേഹം മള്‍ട്ടിപ്പിള്‍ മൈലോമ ബാധിച്ച് ഹമദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഖത്തര്‍ കുറ്റ്യാടി മണ്ഡലം കെ.എം.സി.സി അംഗമായിരുന്നു. സക്കീനയാണ് ഭാര്യ .

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഖത്തര്‍ കെ.എം.സി.സി മയ്യിത്ത് പരിപാലന കമ്മറ്റി അല്‍ ഇഹ് സാന്‍ അറിയിച്ചു.

Latest News