Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദിയില്‍ റോഡിനഭിമുഖമുള്ള കെട്ടിടങ്ങളുടെ മുഖം മിനുക്കാന്‍ അഞ്ചുമാസം സമയപരിധി

റിയാദ്- ബാല്‍ക്കണികളില്‍ വസ്ത്രങ്ങളും ഉണക്കാനിട്ടും ആന്റിനകള്‍ സ്ഥാപിച്ചും കെട്ടിടത്തിന്റെ മുന്‍ഭാഗങ്ങളില്‍ പരസ്യങ്ങളടങ്ങിയ സ്റ്റിക്കറുകളും ബോര്‍ഡുകളും സ്ഥാപിച്ചും കെട്ടിട സൗന്ദര്യം അലങ്കോലമാക്കിയവര്‍ക്ക് മുനിസിപ്പല്‍, ഗ്രാമകാര്യ, ഭവന കാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. അഞ്ച് മാസത്തിനകം അഥവാ 2024 ഫെബ്രുവരി 18നകം കെട്ടിടങ്ങള്‍ സൗന്ദര്യവത്കരിക്കണമെന്നും എല്ലാ കെട്ടിട ഉടമകളും ബില്‍ഡിംഗ് കംപ്ലയന്‍സ് സര്‍ട്ടിഫിക്കറ്റ് എടുക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

സൗദി നഗരങ്ങളുടെ കാഴ്ച ഭംഗി വര്‍ധിപ്പിക്കാനും ജീവിത നിലവാരം ഉയര്‍ത്താനും ആരോഗ്യകരമായ നഗരാന്തരീക്ഷം രൂപപ്പെടുത്താനുമാണ് പുതിയ വ്യവസ്ഥയെന്നും മന്ത്രാലയം വിശദീകരിച്ചു. മന്ത്രാലയത്തിന്റെ ബലദീ വെബ്‌സൈറ്റ് വഴിയാണ് ബില്‍ഡിംഗ് കംപ്ലയന്‍സ് സര്‍ട്ടിഫിക്കറ്റ് ഇഷ്യു ചെയ്യേണ്ടത്. നിര്‍മാണം പൂര്‍ത്തിയായാല്‍ പുതിയ കെട്ടിടങ്ങള്‍ക്ക് ഈ സര്‍ട്ടിഫിക്കറ്റ് ലഭിക്കുമെങ്കിലും മറ്റു കെട്ടിടങ്ങള്‍ക്ക് 19 നിയമലംഘനങ്ങള്‍ ഒഴിവായാല്‍ മാത്രമേ ലഭിക്കുകയുള്ളൂ. വികലാംഗര്‍ക്ക് ആവശ്യമായ ചെരിഞ്ഞ വഴികള്‍ ഇല്ലാതിരിക്കുക, റോഡ് സൈഡിലുള്ള കെട്ടിടത്തിന്റെ മുന്‍ഭാഗത്ത് ഇലക്ട്രിക് കാബിളുകള്‍, എസി യൂണിറ്റുകള്‍, പരസ്യങ്ങളുടെ പോസ്റ്ററുകള്‍, ചമരെഴുത്തുകള്‍ എന്നിവ ഉണ്ടായിരിക്കല്‍, തെരുവിന് അഭിമുഖമായി നില്‍ക്കുന്ന ബാല്‍ക്കണികളില്‍ ഹാംഗറുകള്‍, ആന്റിനകള്‍ സ്ഥാപിക്കല്‍, കെട്ടിടത്തിന്റെ ബേസ്‌മെന്റില്‍ നിയമാനുസൃതമല്ലാത്ത പാര്‍ക്കിംഗ് ഒരുക്കല്‍, ബാല്‍ക്കണികള്‍ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി പൊതിഞ്ഞുവെക്കല്‍, മതിലുകള്‍ക്ക് മുകളില്‍ വികലമായ മറകള്‍ സ്ഥാപിക്കല്‍, ഡ്രൈനേജ് അടച്ചുവെക്കാതിരിക്കല്‍, നിലം പൊട്ടിപ്പൊളിഞ്ഞിരിക്കല്‍, പെയിന്റുകള്‍ അടര്‍ന്നുപോവുകയോ ഇരുമ്പു ഷീറ്റുകള്‍ തുരുമ്പ് പിടിക്കുകയോ ചെയ്യല്‍, മതിലുകള്‍ അപൂര്‍ണമായതോ പൊളിഞ്ഞതോ ആകുക, സൈഡിന് പകരം കെട്ടിട മുന്‍ഭാഗത്ത് ചിമ്മിനി സ്ഥാപിക്കല്‍ അടക്കമുള്ള നിയമലംഘനങ്ങളാണ് ഉടന്‍ ഒഴിവാക്കേണ്ടത്.

Tags

Latest News