മാസപ്പടി, പാലാരിവട്ടം കേസുകളിലെ  ഹര്‍ജിക്കാരന്‍ ഗിരീഷ് ബാബു മരിച്ചനിലയില്‍

കൊച്ചി- പൊതുപ്രവര്‍ത്തകന്‍ ഗിരീഷ് ബാബു മരിച്ചനിലയില്‍. ഗിരീഷ് ബാബുവിനെ കളമശേരിയിലെ വീട്ടിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നിരവധി കേസുകളില്‍ ഹര്‍ജിക്കാരനാണ് ഗിരീഷ് ബാബു. കേരള രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകളില്‍ വിജിലന്‍സിന് മുന്നില്‍ പരാതി എത്തിച്ചാണ് അദ്ദേഹം പൊതുപ്രവര്‍ത്തകനായി വളര്‍ന്നത്. മാസപ്പടി, പാലാരിവട്ടം അഴിമതി തുടങ്ങി വിവിധ കേസുകളില്‍ ഹര്‍ജിക്കാരനാണ് ഗിരീഷ് ബാബു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് അദ്ദേഹത്തിന്റെ തലച്ചോറിലേക്കുള്ള രക്തക്കുഴലില്‍ ബ്ലോക്ക് ഉണ്ടായിരുന്നു. ഇതിന് ഗിരീഷ് ബാബു ചികിത്സ തേടിയിരുന്നു. ഇതിനെ തുടര്‍ന്നുള്ള ആരോഗ്യപ്രശ്നങ്ങള്‍ ആകാം മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Latest News