പങ്കാളിക്ക് പുതിയ കൂട്ടുകാരിയെ കിട്ടി, സന്തോഷം കൊണ്ടിരിക്കാന്‍ വയ്യാതെ കനി കുസൃതി

മുംബൈ- ബിരിയാണി നടി കനി കുസൃതിയെ ഓര്‍മയില്ലേ, കക്ഷി ഇപ്പോള്‍ ഭയങ്കര ഹാപ്പിയാണ്. പങ്കാളിയായ ആനന്ദ് ഗാന്ധിയെക്കുറിച്ചും തങ്ങളുടെ ബന്ധത്തില്‍ വന്ന മാറ്റത്തെക്കുറിച്ചും വെളിപ്പെടുത്തിയതിലൂടെയാണ് ഇത് വ്യക്തമായത്. -ആനന്ദ് ഇപ്പോള്‍ മറ്റൊരു ബന്ധത്തിലേക്ക് കടന്നു. അതില്‍ ഞാന്‍ സന്തോഷവതിയാണ്. ആനന്ദിനോട് ഇപ്പോഴും ആത്മബന്ധമുണ്ട്. അത് സഹോദരനോട് എന്ന പോലത്തെ ആത്മബന്ധമാണ്. എപ്പോഴും ഓപ്പണ്‍ റിലേഷന്‍ഷിപ്പ് ഉള്ള ആളായിരുന്നു ഞാന്‍. ഒരു പങ്കാളിയെ കണ്ടുപിടിച്ച് ഒരുമിച്ച് ജീവിക്കുന്നുണ്ടെങ്കില്‍, അവളുടെ വീട്ടില്‍ കെട്ടാതെ പോലെ ഒരു മകളെ പോലെ ജീവിക്കാനാണ് എനിക്കിഷ്ടം. ആ ഒരു കുടുംബാന്തരീക്ഷം എനിക്ക് ഇഷ്ടമാണ്. എന്റെ ഭര്‍ത്താവ്, കുട്ടികള്‍ എന്നൊക്കെ പറയുന്നത് ഇഷ്ടമല്ല. എന്റെ സുഹൃത്തിനും പങ്കാളിക്കും കുട്ടികളുണ്ടെങ്കില്‍ ഞാനവരെ വളര്‍ത്താന്‍ സഹായിക്കും. ആനന്ദിനെ പരിചയപ്പെട്ടപ്പോഴാണ് ഇത്രയും കണക്ഷന്‍ ഉള്ള ഒരാളെ കിട്ടിയാല്‍ ഇതുമതി, ഇവരോടൊപ്പം ജീവിക്കാം എന്ന് തീരുമാനിച്ചത്. ആനന്ദും പുതിയ സുഹൃത്തും പ്രൈമറി പാര്‍ട്ട്ണര്‍മാരാണ്. ഞാനും ആനന്ദും ഇപ്പോള്‍ സഹോദരങ്ങളെ പോലെയും- കനി കുസൃതി കാര്യങ്ങള്‍ വ്യക്തമാക്കി. 2013 ല്‍ പുറത്തിറങ്ങിയഷിപ്പ് ഒഫ് തെസ്യൂസ് എന്ന ചിത്രത്തിന്റെ സംവിധായകനാണ് ആനന്ദ് ഗാന്ധി. ആനന്ദുമായുള്ള ബന്ധത്തെക്കുറിച്ച് കനി കുസൃതി മുമ്പും പറഞ്ഞിരുന്നു. 
 

Latest News