തെലങ്കാനയില്‍ സ്ത്രീകള്‍ക്ക് പ്രതിമാസം 2500രൂപയും  സൗജന്യ ബസ് യാത്രയും 500 രൂപയ്ക്ക് ഗ്യാസും  

ഹൈദരാബാദ്- നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തെലങ്കാനയില്‍ ആറിന വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ്. തെലങ്കാന സംസ്ഥാന രൂപീകരണ വാര്‍ഷികത്തില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച റാലിയില്‍ വെച്ച് സോണിയാ ഗാന്ധിയാണ് പ്രഖ്യാപനം നടത്തിയത്. 
മഹാലക്ഷ്മി സ്‌കീമിന്റെ കീഴില്‍ സ്ത്രീകള്‍ക്ക് മാസം 2,500 രൂപവീതം ധനസഹായം നസല്‍കും. 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടര്‍ നല്‍കും. തെലങ്കാന സ്റ്റേറ്റ് ആര്‍ടിസിയിലെ ബസുകളില്‍ സംസ്ഥാനമൊട്ടാകെ വനിതകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കും.  ഗൃഹജ്യോതി പദ്ധതിയുടെ ഭാഗമായി 200 യൂണിറ്റ് സൗജന്യ വൈദ്യുതി നല്‍കും. വീടില്ലാത്തവര്‍ക്ക് വീടു വയ്ക്കാനായി സ്ഥലും അഞ്ചുലക്ഷം രൂപയും നല്‍കും. കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 15,000 രൂപവീതവും കര്‍ഷകത്തൊഴിലാളികള്‍ക്ക് 12,000 രൂപയും ധനസഹായം നല്‍കുമെന്നും സോണിയ പ്രഖ്യാപിച്ചു. 

Latest News