Sorry, you need to enable JavaScript to visit this website.

ഹിന്ദുസ്ഥാൻ സിന്ദാബാദ് വിളിച്ചതിന് യുവാവിനെ കൊലപ്പെടുത്തി; നാല് സുഹൃത്തുക്കൾ അറസ്റ്റിൽ

റായ്പൂർ- ഛത്തീസ്ഗഡിലെ ഭിലായ് ജില്ലയിൽ ഗദർ 2 എന്ന സിനിമ കണ്ടതിന് ശേഷം 'ഹിന്ദുസ്ഥാൻ സിന്ദാബാദ്' മുദ്രാവാക്യം വിളിച്ചതിനു പിന്നാലെ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ നാല് സുഹൃത്തുക്കളെ പോലീസ് അറസ്റ്റ് ചെയ്തു.  വീരു എന്ന മൽകിത് സിംഗ് എന്ന 30 കാരനെയാണ് സുഹൃത്തുക്കൾ കൊലപ്പെടുത്തിയത്. മൊബൈൽ ഫോണിൽ ഗദർ 2 കണ്ടതിനുശേഷമാണ്  സുഹൃത്തുക്കൾ   ക്രൂരമായി മർദിച്ചതെന്നും  മരണത്തിന് കീഴടങ്ങിയെന്നും പോലീസ് പറഞ്ഞു.
 തസവ്വൂർ, ഫൈസൽ, ശുഭം ലഹാരെ, തരുൺ നിഷാദ് എന്നിവരാണ് അറസ്റ്റിലായ പ്രതികൾ. പ്രതികളിലൊരാൾ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. മർദനമേറ്റു മരിച്ച യുവാവിന്റെ പിതാവ് ഖുർസിപാർ ഗുരുദ്വാരയുടെ തലവനാണ്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

കൊലപാതകത്തിൽ പ്രതിഷേധിച്ച് കുടുംബാംഗങ്ങൾ ദേശീയപാത ഉപരോധിച്ചിരുന്നു.സംഭവത്തെക്കുറിച്ച് അറിഞ്ഞയുടൻ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബാംഗങ്ങളും ബന്ധുക്കളും സമീപത്ത് താമസിക്കുന്ന സിഖ് സമുദായക്കാരും ഖുർസിപാർ പോലീസ് സ്റ്റേഷനിലെത്തിയിരുന്നു.  50 ലക്ഷം രൂപ നഷ്ടപരിഹാരവും മൽകിത്തിന്റെ ഭാര്യക്ക് സർക്കാർ ജോലിയും നൽകണമെന്നാവശ്യപ്പെട്ടാണ് ഇവർ ദേശീയപാത ഉപരോധിച്ചത്.

ബ്ലോക്ക്ബസ്റ്റർ ചിത്രമായ ഗദർ 2 മൊബൈൽ ഫോണിൽ കണ്ടതിന് ശേഷം മൽകിത് ഹിന്ദുസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യം വിളിച്ചത് തങ്ങളെ കളിയാക്കാനാണെന്ന് കരുതിയാണ് സുഹൃത്തുക്കൾ മർദിച്ചതെന്ന്  പോലീസ് പറഞ്ഞു. ആദ്യം പ്രാദേശിക ആശുപത്രിയിലേക്കും തുടർന്ന് റായ്പൂരിലെ രാമകൃഷ്ണ കെയർ ആശുപത്രിയിലേക്കുംകൊണ്ടുപോയെങ്കിലും  രക്ഷിക്കാനായില്ല. നാല് പ്രതികളെ പിടികൂടിയ പോലീസ്  ഒളിവിൽപ്പോയ അഞ്ചാം പ്രതിക്കായി തിരച്ചിൽ നടത്തുകയാണെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

Latest News