VIDEO പോലീസ് ദമ്പതികളുടെ ഫോട്ടോ ഷൂട്ട് വൈറലായി, അവരും മനുഷ്യരല്ലേ

ഹൈദരാബാദ്- രണ്ട് പോലീസുകാരുടെ പ്രീവെഡ്ഡിംഗ് ഷൂട്ട് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത് നെറ്റിസണ്‍മാരുടെ നിരവധി പ്രതികരണങ്ങള്‍ക്ക് കാരണമായി. ഹൈദരബാദിലെ രണ്ട് പോലീസുകാരാണ്
സ്ലോമോഷന്‍ ഷോട്ടുകളും ഡാന്‍സ് സീക്വന്‍സുകളും ഉപയോഗിച്ച് വളരെ സിനിമാറ്റിക് ആയി ചിത്രീകരിച്ച വീഡിയോ ആണ് സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. പഞ്ചഗുട്ട പോലീസ് സ്‌റ്റേഷനില്‍ പോലീസ് ദമ്പതികള്‍ പോലീസ് വാഹനങ്ങളില്‍ നിന്ന് ഇറങ്ങുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്.

ചാര്‍മിനാര്‍, ലാഡ് ബസാര്‍ തുടങ്ങിയ മനോഹരമായ സ്ഥലങ്ങളില്‍ മ്യൂസിക് വീഡിയോക്കായി ദമ്പതികള്‍ അഭിനയിച്ചു. ചിലര്‍ പോലീസ് ഉദ്യോഗസ്ഥരുടെ മാനുഷിക വശം കണ്ട് അഭിനന്ദിച്ചപ്പോള്‍, മറ്റുള്ളവര്‍ വീഡിയോ നിര്‍മ്മിക്കുന്നതിനായി പോലീസ് വാഹനങ്ങളും പൊതു സ്വത്തും ഉപയോഗിക്കുന്നതിനെ ചോദ്യം ചെയ്തു.

സര്‍ ഇതെന്താണ്? വിവാഹത്തിന് മുമ്പുള്ള ചിത്രീകരണത്തിന് പോലീസ് സ്‌റ്റേഷനുകള്‍ ലഭ്യമാണോ? എന്നു ചോദിച്ചുകൊണ്ടാണ് ഹൈദരാബാദ് കമ്മീഷണര്‍ സി വി ആനന്ദിനെ എക്‌സില്‍ ടാഗ് ചെയ്തുകൊണ്ടുള്ള ഒരു ഉപയോക്താവിന്റെ കമന്റ്. അതേസമയം അദ്ദേഹം ദമ്പതികള്‍ക്ക് സന്തോഷകരമായ ദാമ്പത്യ ജീവിതം ആശംസിക്കുകയും ദൈവം അവരെ അനുഗ്രഹിക്കട്ടെയെന്ന് പ്രാര്‍ഥിക്കുകയും ചെയ്തു.

പലപ്പോഴും സിനിമയില്‍ പോലീസിനെ കണ്ടിട്ടുണ്ടെങ്കിലും  ആദ്യമായാണ് പോലീസ് സിനിമ കാണുന്നതെന്നും അതിശയം തന്നെയെന്നുമാണ് മറ്റൊരാള്‍ കുറിച്ചത്.
പാലീസും മനുഷ്യരാണ്, അവരുടെ ഫോട്ടോ ഷൂട്ട് ആഘോഷിക്കാന്‍ അവര്‍ക്ക് അവകാശമുണ്ട്. അതില്‍ തെറ്റൊന്നുമില്ലെന്നുമാണ് ദമ്പതികളെ ന്യായീകരിച്ച് കൊണ്ട് ഒരു ഉപയോക്താവിന്‌റെ കമന്‌റ്.

 

 

Latest News