നടന്‍ മമ്മൂട്ടിയെ കെട്ടിപ്പിടിച്ച് ഉമ്മവെക്കാന്‍ അവസരം കിട്ടിയ അപൂര്‍വ നടിയാണ് താനെന്ന് ലളിതശ്രീ. ഇത്തരം അപൂര്‍വ അവസരം ആര്‍ക്കും ലഭിച്ചിട്ടില്ല. കോമരം എന്ന ചിത്രത്തിലായിരുന്നു ആ രംഗമെന്നും ഒരു അഭിമുഖത്തില്‍ ലളിതശ്രീ ഓര്‍മിച്ചു.
സാധാരണ ഒരു പരിധിയില്‍ കവിഞ്ഞ ഇന്റിമേറ്റ് രംഗങ്ങളില്‍ മമ്മുക്ക അഭിനയിക്കാറില്ല. പക്ഷെ കോമരത്തില്‍ തന്നെ കെട്ടിപ്പിടിച്ച് ഉമ്മവെച്ചു. അതൊരു ക്രെഡിറ്റായി താന്‍ കാണുന്നു, ലളിതശ്രീ പറഞ്ഞു.
ബല്‍റാം വേഴ്‌സസ് താരാദാസ് എന്ന ചിത്രത്തില്‍ കത്രിന കൈഫ് ആയിരുന്നു മമ്മുക്കായുടെ നായിക. കത്രീനയെ എന്റെ ഗേള്‍ ഫ്രണ്ടിനെ കണ്ടില്ലേ എന്ന് പറഞ്ഞാണ് എന്നെ പരിചയപ്പെടുത്തിയത്, മമ്മുട്ടിയുമായുള്ള സൗഹൃദനിമിഷങ്ങള്‍ അവര്‍ ഓര്‍മിച്ചു.
മോഹന്‍ലാലുമായും നിരവധി ചിത്രങ്ങള്‍ അഭിനയിച്ചു. പണ്ടത്തെക്കാളും മോഹന്‍ലാല്‍ ഒരുപാട് മാറി. പണ്ട് ഒരു പ്ലേ ബോയ് പോലെയായിരുന്നു. എല്ലായിടത്തും ഓടിച്ചാടി നടന്ന് തമാശ പറയും. ഇന്ന് പ്രായത്തിന്റെ ഒരു പക്വതയുണ്ട്. പക്ഷെ പണ്ടത്തെ അതേ സ്‌നേഹമാണ് എപ്പോള്‍ കണ്ടാലും- ലളിതശ്രീ പറഞ്ഞു.
സിനിമയിലെ ധാരാളം അനുഭവങ്ങള്‍ പങ്കുവെച്ച ലളിതശ്രീ സിനിമയെ താനല്ല, തന്നെ സിനിമയാണ് ഉപേക്ഷിച്ചതെന്നും പറഞ്ഞു. തൈറോയ്ഡ് പ്രശ്‌നം മൂലമാണ് തന്റെ അമിതമായ തടി. കൊച്ചുന്നാള്‍ മുതലേ അതിന് മരുന്ന് കഴിക്കുന്നു.
തനിക്ക് ഇഷ്ടമുള്ള യുവ നടന്‍മാരാണ് ഫഹദ് ഫാസില്‍, ആസിഫ് അലി, സൗബിന്‍. എന്തൊരു അഭിനയമാണ് ഈ പിള്ളേര്‍. ഇവരുടെ അമ്മയോ അമ്മൂമയോ ഒക്കെ ആയി അഭിനയിക്കാന്‍ താന്‍ തയാറാണ്.
തനിക്ക് ഒരു കുഞ്ഞുണ്ടായിരുന്നുവെന്നും മൂന്ന് മാസം പ്രായമുള്ളപ്പോള്‍ മരിച്ചുപോയെന്നും ലളിതശ്രീ പറഞ്ഞു. സിനിമകള്‍ക്കായി ഡബ്ബിംഗ് ഡയറക്ഷന്‍ ആണ് ഇപ്പോള്‍ പ്രധാനമായും ചെയ്യുന്നത്. ചെന്നൈയില്‍ അനിയനോടൊപ്പമാണ് താമസം.






