ജിദ്ദ- യാമ്പു-ജിദ്ദ ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ കൊണ്ടോട്ടി സ്വദേശി മരിച്ചു. കൊണ്ടോട്ടി മുതുവല്ലൂർ നീറാട് പുതുവാക്കുന്ന് വേണു(54)വാണ് മരിച്ചത്. യാമ്പുവിൽനിന്ന് ജിദ്ദയിലേക്ക് സിമന്റ് മിക്‌സചറുമായി വ്‌ന ലോറിയാണ് അപകടത്തിൽ പെട്ടത്.
ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. ജിദ്ദയില്‍നിന്ന് 234 കിലോമീറ്റര്‍ അകലെയാണ് അപകടം സംഭവിച്ചത്. അപകടത്തിൽ ലോറി പൂർണമായും കത്തി നശിച്ചു. വേണുവിന്റെ മൃതദേഹവും ഏറെക്കുറെ കത്തിക്കരിഞ്ഞ നിലയിലാണ്. മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കും.