ചെന്നൈ-സിനിമയിലെത്തി കാല്‍ നൂറ്റാണ്ട് പിന്നിട്ട നടനാണ് വിനായകന്‍. സിനിമ ജീവിതം ആരംഭിച്ച് 18 വര്‍ഷങ്ങള്‍ക്കുശേഷമാണ് തന്റെ മുഖം ഒരു പോസ്റ്ററില്‍ വന്നതെന്ന് നടന്‍ ഓര്‍ക്കുന്നു.ഒരുപാട് അവഗണനകള്‍ സഹിച്ചാണ് ഇവിടംവരെയെത്തിയത്. കമ്മട്ടിപ്പാട്ടം എന്ന സിനിമയിലൂടെയാണ് താനൊന്ന് ഇരുന്നത് അതിന് 20 വര്‍ഷം എടുത്തു എന്നും വിനായകന്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ജയിലറില്‍ വില്ലന്‍ വേഷം ചെയ്യുവാനായി നടന് 35 ലക്ഷം രൂപ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ പ്രചരിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞിരിക്കുകയാണ് നടന്‍. ജയിലറിലെ തന്റെ പ്രതിഫലം 35 ലക്ഷം രൂപ ഒന്നുമല്ലെന്ന് വിനായകന്‍ തന്നെ പറഞ്ഞു.പ്രൊഡ്യൂസര്‍ കേള്‍ക്കേണ്ട അതൊക്കെ നുണയാണ്, ഇരട്ടിയുടെ ഇരട്ടിയുടെ ഇരട്ടി കിട്ടിയിട്ടുണ്ടെന്ന് വിനായകന്‍ പറഞ്ഞു.
ജയിലര്‍ സിനിമയില്‍ അഭിനയിക്കാന്‍ രജനികാന്ത് വാങ്ങിയ പ്രതിഫലം 110 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കന്നട സൂപ്പര്‍താരം ശിവരാജ് കുമാറിനെ സിനിമയില്‍ എത്തിക്കാന്‍ എട്ടു കോടിയോളം നിര്‍മാതാക്കള്‍ മുടക്കി. ബോളിവുഡ് താരം ജാക്കി ഷറഫിന് 4 കോടി നല്‍കാന്‍ നിര്‍മ്മാതാക്കള്‍ക്ക് യാതൊരു മടിയും ഉണ്ടായിരുന്നില്ല. ഗാനരംഗത്തും വിരലിലെണ്ണാവുന്ന രംഗങ്ങളിലും മാത്രം അഭിനയിച്ച തമന്നയ്ക്ക് ആകട്ടെ മൂന്ന് കോടി നല്‍കി. യോഗി ബാബുവിനെ ഒരുകോടിയും രമ്യ കൃഷ്ണന് 80 ലക്ഷവും നിര്‍മ്മാതാക്കള്‍ പ്രതിഫലമായി കൊടുത്തു.