സ്വകാര്യ ആശുപത്രികളിലെ നിപ ചികിത്സാ ചെലവ് വ്യക്തികള്‍ വഹിക്കേണ്ടതില്ല

കോഴിക്കോട്-സംസ്ഥാനത്ത് സ്വകാര്യ ആശുപത്രികളിലെ നിപ ചികിത്സാ ചെലവ് വ്യക്തികള്‍ വഹിക്കേണ്ടതില്ലെന്ന് തീരുമാനം. ചികിത്സാ ധനസഹായം സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.നിപ ബാധിച്ച് ആദ്യം മരിച്ച മുഹമ്മദലിയുടെ മകനാണ് ഗുരുതരാവസ്ഥയില്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. വെന്റിലേറ്ററില്‍ കഴിയുന്ന ഈ കുട്ടിയുടെ ചികിത്സയ്ക്കാണ് ബന്ധപ്പെട്ടവര്‍ സഹായം അഭ്യര്‍ത്ഥിക്കുന്നത്. ഒരാഴ്ചത്തെ ചികിത്സ ചെലവ് 5 ലക്ഷത്തോളം രൂപ വന്നതായി കുടുംബം പറയുന്നു. മുഹമ്മദലിയുടെ വിയോഗത്തിന്റെ വേദനയിലാണ് കുടുംബം. ഇതിനൊപ്പം മകന്‍ 9 വയസ്സുകാരന്റെ ഭാരിച്ച ചികിത്സാ ചെലവ് കുടുംബത്തെ ദുരിതത്തിലാക്കുന്നു. പിന്നാലെ കുടുംബത്തിന്റെ അവസ്ഥ ആരോഗ്യവകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു.

Latest News