ലോറിയില്‍ സ്‌കൂട്ടറിടിച്ച്  രണ്ടു യുവാക്കള്‍ മരിച്ചു 

പത്തനംതിട്ട- വാഹനാപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു. നിര്‍ത്തിയിട്ട ലോറിയില്‍ സ്‌കൂട്ടര്‍ ഇടിച്ചായിരുന്നു അപകടമുണ്ടായത്. പത്തനംതിട്ട മാന്തുകയില്‍ രാത്രി 11.30 ഓടെയായിരുന്നു അപകടം. 
സ്‌കൂട്ടര്‍ യാത്രക്കാരായ വിഷ്ണു, വിശ്വജിത്ത് എന്നിവരാണ് മരിച്ചത്. ഇരുവരും സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. സ്‌കൂട്ടറില്‍ ഒപ്പമുണ്ടായിരുന്ന അമല്‍ജിത്തിന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Latest News