'ആ കനലില്‍ തീ ആളിക്കത്തും', രാജ് ബി ഷെട്ടി നായകനാകുന്ന ടോബിയുടെ ട്രയ്‌ലര്‍ ദുല്‍ഖര്‍ സല്‍മാന്‍ റിലീസ് ചെയ്തു 

കൊച്ചി- പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി ടോബിയുടെ മലയാളം ട്രയ്‌ലര്‍ റിലീസായി. ജീവിതത്തിലെ സങ്കീര്‍ണ്ണമായ നിമിഷങ്ങളും പ്രണയവും പകയും പ്രതികാരവുമെല്ലാം ഒന്നിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലറില്‍ കഥാപാത്രങ്ങളുടെ മിന്നിക്കുന്ന പ്രകടനവും വ്യക്തമാണ്. 

നവാഗതനായ ബാസില്‍ എഎല്‍ ചാലക്കല്‍ സംവിധാനം ചെയ്ത് ടി. കെ. ദയാനന്ദിന്റെ കഥയെ അവലംബിച്ച് രാജ് ബി. ഷെട്ടി രചന നിര്‍വഹിച്ച ആക്ഷന്‍ ഡ്രാമ ചിത്രമാണ് ടോബി. മികച്ച നിരൂപക പ്രശംസയും പ്രേക്ഷക പിന്തുണയും മറ്റു സംസ്ഥാങ്ങളില്‍ ലഭിച്ച ചിത്രം മലയാളത്തില്‍ സെപ്തംബര്‍ 22ന് കേരളത്തിലെ തിയേറ്ററുകളില്‍ റിലീസാകും. 

രാജ് ബി. ഷെട്ടി, സംയുക്ത ഹോര്‍ണാഡ്, ചൈത്ര ജെ. ആചാര്‍, ഗോപാലകൃഷ്ണ ദേശ്പാണ്ഡെ, രാജ് ദീപക് ഷെട്ടി എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍.

വാണിജ്യപരമായും നിരൂപകപരമായും വിജയിച്ച ഗരുഡ ഗമന വൃഷഭ വാഹന എന്ന ചിത്രത്തിന് ശേഷം രാജ് ബി. ഷെട്ടി നായകനാകുന്ന ചിത്രമാണ് ടോബി. രവി റായ് കലസ, ലൈറ്റര്‍ ബുദ്ധാ ഫിലിംസ്, കോഫി ഗാങ് സ്റ്റുഡിയോസ്, ബാലകൃഷ്ണ അര്‍വാങ്കര്‍ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത്. 

ടോബിയുടെ സംഗീതമൊരുക്കിയത് മിഥുന്‍ മുകുന്ദനും ഛായാഗ്രഹണവും എഡിറ്റിംഗും പ്രവീണ്‍ ശ്രിയാനും നിതിന്‍ ഷെട്ടിയും നിര്‍വ്വഹിക്കുന്നു. മലയാളത്തിന്റെ ഡബ്ബിങ് കോഓര്‍ഡിനേറ്റര്‍ സതീഷ് മുതുകുളമാണ്. പി. ആര്‍. ഓ: പ്രതീഷ് ശേഖര്‍.

Latest News