നഷ്ടപ്പെട്ടുപോയ ആ മഹാഭാഗ്യം, ഓര്‍ക്കുമ്പോള്‍ ഇപ്പോഴും മഞ്ജുവിന് സങ്കടം

മമ്മുട്ടിയും ഐശ്വര്യ റായിയും തകര്‍ത്തഭിനയിച്ച ചിത്രമാണ് കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍. മലയാളിയാണെങ്കിലും തമിഴ്‌സിനിമകളിലൂടെ പേരെടുത്ത രാജീവ് മേനോന്‍ ആണ് സംവിധായകന്‍. പരസ്യമേഖലയില്‍ നിന്ന് സിനിമയില്‍ എത്തിയ അദ്ദേഹം സംവിധായകന്‍, ഛായാഗ്രാഹന്‍ എന്നീ നിലകളില്‍ പ്രശസ്തി നേടി. മമ്മൂട്ടിയും മോഹന്‍ലാലും പ്രധാനവേഷങ്ങളിലെത്തിയ ഫാസില്‍ ചിത്രം ഹരികൃഷ്ണന്‍സില്‍ ഗുപ്തനായെത്തി അദ്ദേഹം പ്രേക്ഷകരെ കീഴടക്കി. മിന്‍സാര കനവ്, കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ എന്നീ ചിത്രങ്ങള്‍ ഒരുക്കിയ സംവിധാനത്തില്‍ അദ്ദേഹം മികവു തെളിയിച്ചു.

അതില്‍ കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ എന്ന ചിത്രമാണ് മലയാളികളായ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടത്. മമ്മൂട്ടിയുടെ മികച്ച പ്രണയരംഗങ്ങളില്‍ ഒന്നായി പ്രേക്ഷകര്‍ വിലയിരുത്തുന്ന ഒന്നാണ് ആ ചിത്രത്തിലെ ഐശ്വര്യ റായിയുമൊത്തുള്ള രംഗങ്ങള്‍. ചിത്രം പുറത്തിറങ്ങിയിട്ട് 20 വര്‍ഷം കഴിഞ്ഞു. മമ്മൂട്ടിയുടെ മേജര്‍ ബാലയും ഐശ്വര്യയുടെ മീനാക്ഷിയും ഒട്ടനവധി തമിഴ് ചലച്ചിത്ര പ്രേമികളുടെ ഹൃദയത്തില്‍ ഇന്നും നിലനില്‍ക്കുന്നു.

ചിത്രത്തില്‍ ഐശ്വര്യ റായ് അഭിനയിച്ച മീനാക്ഷിയായി സംവിധായകന്റെ മനസ്സില്‍ ആദ്യമുണ്ടായിരുന്നത് മഞ്ജുവാര്യര്‍ ആയിരുന്നു. ഇക്കാര്യം രാജീവ് മേനോന്‍ തന്നോട് പറഞ്ഞതായും ഒരു അഭിമുഖത്തില്‍ മഞ്ജു പറയുന്നു. എന്നാല്‍ ദിലീപുമായുള്ള വിവാഹത്തിന്റെ തിരക്കിലായിരുന്നതിനാല്‍ തനിക്ക് അതില്‍ അഭിനയിക്കാന്‍ പറ്റിയില്ല. അത് വലിയ നഷ്ടമായെന്നും മഞ്ജു പറഞ്ഞു.

അഭിനയത്തിലെ ആദ്യ എപിസോഡില്‍ മഞ്ജുവിന് മമ്മൂട്ടിയോടൊപ്പം അഭിനയിക്കാനേ കഴിഞ്ഞിരുന്നില്ല. വിവാഹ മോചനത്തിന് ശേഷമുള്ള രണ്ടാം വരവില്‍ പ്രീസ്റ്റ് എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി അഭിനയിച്ചത്.

 

 

Latest News