പോലീസ് ക്വാർട്ടേഴ്‌സിൽ പെൺസുഹൃത്ത്; പോലീസുകാർ തമ്മിൽ തല്ലി, സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണം

പത്തനംതിട്ട - പോലീസ് ക്വാർട്ടേഴ്‌സിൽ പെൺസുഹൃത്തിനെ കൊണ്ടുവന്നതുമായി ബന്ധപ്പെട്ട് പോലീസുകാർ തമ്മിൽ തല്ലി. അടൂർ പോലീസ് ക്വാർട്ടേഴ്‌സിലാണ് സംഭവം. ആരാരുമില്ലാത്ത സമയം നോക്കി പെൺസുഹൃത്തുമായി പോലീസുകാരൻ എത്തിയത് അടുത്ത ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന പോലീസുകാരന്റെ ശ്രദ്ധയിൽ പെടുകയായിരുന്നു. ഇതോടെ പെൺസുഹൃത്തുമായി വന്ന അടൂർ പോലീസ് സ്‌റ്റേഷനിലെ പോലീസുകാരനെ അയൽ ക്വാർട്ടേഴ്‌സിലുള്ള പന്തളം പോലീസ് സ്‌റ്റേഷനിലെ പോലീസുകാരൻ ചോദ്യം ചെയ്തു. തുടർന്നത് തർക്കമായി. അവസാനം വാക്കേറ്റം മൂർച്ചിച്ച് ഇരുവരും തമ്മിൽ തല്ലി പിരിയുകയായിരുന്നു. തിരുവോണ നാളിലാണ് സംഭവമുണ്ടായതെന്നാണ് വിവരം. സംഭവത്തിൽ സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചതായാണ് വിവരം.

Latest News