മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയതിന് നടന്‍ അലന്‍സിയറിനെതിരെ പൊലീസില്‍ പരാതി

തിരുവനന്തപുരം - മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയതിന് നടന്‍ അലന്‍സിയറിനെതിരെ പൊലീസില്‍ പരാതി. റൂറല്‍ എസ് പി ഡി. ശില്പയ്ക്കാണ് മാധ്യമ പ്രവര്‍ത്തക പരാതി നല്‍കിയത്. റിപ്പോര്‍ട്ടര്‍ ചാനലിലെ മാധ്യമ പ്രവര്‍ത്തകയോട് ലൈംഗിക ചുവയോടെ സംസാരിച്ചെന്നാണ് പരാതി. ചലച്ചിത്ര അവാര്‍ഡില്‍ പെണ്‍ പ്രതിമ നല്‍കി പ്രലോഭിപ്പിക്കരുതെന്ന അലന്‍സിയറിന്റെ പരാമര്‍ശം വിവാദമായിരുന്നു.  അലന്‍സിയറിന്റെ പ്രതികരണത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഈ പശ്ചാത്തലത്തില്‍ അദ്ദേഹത്തിന്റെ പ്രതികരണം ചോദിച്ചപ്പോഴായിരുന്നു മാധ്യമപ്രവര്‍ത്തകയോട് അലന്‍സിയര്‍ അപമര്യാദയായി പെരുമാറിയത്.

 

Latest News