മന്ത്രവാദി ഉപദേശിച്ചു, മകന്‍ ജനിക്കാന്‍ അച്ഛൻ രണ്ട് പെണ്‍മക്കളെ പത്ത് വര്‍ഷം ലൈംഗികമായി പീഡിപ്പിച്ചു

ബക്‌സര്‍- ബീഹാറിലെ ബക്‌സറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കളെ പത്ത് വര്‍ഷത്തിലേറെ പീഡിപ്പിച്ചയാള്‍ക്ക് ജീവപര്യന്തം തടവ്.
മന്ത്രവാദിയുടെ നിര്‍ദേശ പ്രകാരം ആണ്‍കുഞ്ഞിനെ കിട്ടാന്‍ വേണ്ടിയാണത്രെ  ഇയാള്‍ മക്കളെ ബലാത്സംഗം ചെയ്തത്. ക്രൂരമായ കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതിന് പെണ്‍കുട്ടികളുടെ അമ്മയ്ക്കും അമ്മായിക്കും 20 വര്‍ഷം വീതം തടവ് ശിക്ഷയും വിധിച്ചു.
ബക്‌സര്‍ ജില്ലയിലെ ഒരു പ്രാദേശിക പോക്‌സോ  കോടതിയാണ് പ്രതികളായ പിതാവ് ബിനോദ് കുമാര്‍ സിംഗിനും തന്ത്രി അജയ് കുമാറിനും ജീവപര്യന്തം ശിക്ഷ വിധിച്ചു. ക്രൂരമായ കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതിന് ബലാത്സംഗത്തെ അതിജീവിച്ചവരുടെ അമ്മയ്ക്കും അമ്മായിക്കും 20 വര്‍ഷം തടവ് ശിക്ഷ വിധിച്ചു.

വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇരകളായ പെണ്‍മക്കള്‍ക്ക്  പോലീസില്‍ പരാതിപ്പെടാന്‍ ധൈര്യം ലഭിച്ചത്. 2012ല്‍ തന്ത്രി പറഞ്ഞതനുസരിച്ച് മകന്‍ ജനിക്കുന്നത് വരെ ക്രൂരമായ കുറ്റകൃത്യം ചെയ്തു. അതിനു ശേഷവും തന്ത്രി ഈ കുടുംബത്തില്‍ നിയന്ത്രണം തുടരുകയും ക്രൂര പ്രവൃത്തികള്‍ തുടരാന്‍ ഉപദേശിക്കുകയും ചെയ്തു.

കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍  വീട്ടില്‍ നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടികള്‍ ലോക്കല്‍ പോലീസില്‍  ദുരനുഭവം അറിയിക്കുകയായിരുന്നു. പരാതിയെത്തുടര്‍ന്ന് ത്വരിതഗതിയിലുള്ള അന്വേഷണവും വിചാരണയും കേസില്‍ ഉള്‍പ്പെട്ട എല്ലാ പ്രതികളെയും ശിക്ഷിക്കുന്നതിന് കാരണമായി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News