Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നിപ വൈറസ്: ആശങ്ക വേണ്ടെന്ന് പ്രവാസികളോട് അധികൃതര്‍; വിമാനത്താവളങ്ങളില്‍ നിയന്ത്രണങ്ങളില്ല

കൊണ്ടോട്ടി- കോഴിക്കോട് ജില്ലയില്‍ നിപ ബാധിച്ച് രണ്ട് പേര്‍ മരിച്ചതിനെ തുടര്‍ന്ന് വിദേശ യാത്രക്കാര്‍ ആശങ്കരാകേണ്ടതില്ലെന്ന് അധികൃതര്‍. നിപ മൂലം കേരളത്തിലെ നാലു വിമാനത്താവളങ്ങളിലും ഇതുവരെ ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ല.ഗള്‍ഫിലേക്കും ഗള്‍ഫില്‍ നിന്ന് നാട്ടിലേക്കുമുള്ള യാത്രക്കാരുടെ എണ്ണത്തിലും കുറവുമുണ്ടായിട്ടുമില്ല. വിമാനത്താവളങ്ങളില്‍ പ്രത്യേക പരിശോധനയടക്കം ഇപ്പോള്‍ ആരോഗ്യ വകുപ്പ് ഏര്‍പ്പെടുത്തിയിട്ടില്ല. ജാഗ്രതയുടെ ഭാഗമായി യാത്രക്കാര്‍ മാസ്‌ക് ധരിച്ചാണ് എത്തുന്നത്.
കോവിഡ്,ചിക്കന്‍പോക്‌സ് തുടങ്ങിയ രോഗങ്ങളെപ്പോലെ വായുവിലൂടെ പടര്‍ന്ന് പിടിക്കാനുള്ള സാധ്യത നിപക്ക് ഇല്ലാത്തതിനാല്‍ ജനങ്ങള്‍ ഭയപ്പെടേണ്ടതില്ലല്ലെന്ന് മലപ്പുറം ഡി.എം.ഒ ഡോ.ആര്‍ രേണുക പറഞ്ഞു. വായുവിലൂടെ സാമാന്യം ദൂരത്ത് നില്‍ക്കുന്നവരിലേക്ക് നിപ പകരില്ല. എന്നാല്‍ വൈറസ് ബാധിച്ച ആളുകള്‍ക്ക് രോഗലക്ഷണങ്ങള്‍ പ്രകടമായതിന് ശേഷം മറ്റുള്ളവരിലേക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പകരും. വ്യാപന ശേഷി കുറവാണെങ്കിലും കോവിഡിനേക്കാള്‍ അപകടകാരയാണ് നിപ.
   കോവിഡ് വ്യാപനം പ്രവാസികള്‍ക്ക് ഏറെ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു. മാനസികമായും,ശാരീരികമായും തളര്‍ന്ന പ്രവാസികള്‍ കോവിഡിന് ശേഷം ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാന്‍ ഇപ്പോഴും പെടാപാട് പെടുകയാണ്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


നിപ കേരളത്തില്‍ നാലാം തവണയാണ് സ്ഥിരീകരിക്കുന്നത്. മൂന്ന് തവണയും കടുത്ത നിയന്ത്രണങ്ങളുണ്ടായിരുന്നില്ല.നിലവിലെ സാഹചര്യത്തില്‍ യാത്രക്കാര്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് കരിപ്പൂര്‍ വിമാനത്താവള അധികൃതര്‍ പറഞ്ഞു. ആരോഗ്യ വകുപ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുന്നുണ്ട്.അവരുടെ നിര്‍ദേശങ്ങള്‍ മാത്രം യാത്രക്കാര്‍ അനുസരിച്ചാല്‍ മതി.
  വിദേശ രാജ്യങ്ങളില്‍ നിന്നും നിപയുമായി ബന്ധപ്പെട്ട് നിര്‍ദേശങ്ങളൊന്നും ഇതുവരേ ലഭിച്ചിട്ടില്ലെന്ന് ട്രാവല്‍സ് ഉടമകളും പറയുന്നു. യാത്രക്ക് പ്രശ്‌നങ്ങളുണ്ടോയെന്ന് ചോദിക്കുന്നവരുണ്ട്. എന്നാല്‍ യാത്ര നേരത്തെ ആക്കുകയോ വേണ്ടെന്നോ പറയുന്നവരില്ലെന്ന് മൊറയൂര്‍ ബഹിയ്യ ട്രാവല്‍സ് ഉടമ റമീസ് മുഹമ്മദ് പറഞ്ഞു. ഉംറ തീര്‍ഥാകരടക്കമുള്ള സംഘം യാത്രക്കാരായുണ്ട്.

 

Latest News