Sorry, you need to enable JavaScript to visit this website.

ദിര്‍ഹമിനു പകരം സഞ്ചിയില്‍ കടലാസ് ചുരുളുകള്‍, കണ്ണൂരില്‍ തട്ടിപ്പ് നടത്തിയ സംഘത്തലവൻ പിടിയില്‍

കണ്ണൂര്‍-യു.എഇ ദിര്‍ഹം വാഗ്ദാനം ചെയ്ത് പണം തട്ടുന്ന സംഘത്തിലെ മുഖ്യകണ്ണിയായ അന്യസംസ്ഥാന തൊഴിലാളി പിടിയില്‍. പശ്ചിമ ബംഗാള്‍ സ്വദേശി ആഷിഖ് ഖാനെ (34)യാണ് വളപട്ടണം സി.ഐ എം.ടി ജേക്കബ് ഷൊര്‍ണൂരില്‍ വെച്ച് അറസ്റ്റുചെയ്തത്.
കാട്ടാമ്പള്ളി സ്വദേശി സിറാജുദ്ദീന്റെ പരാതിയിലാണ് കേസ്. ഒരു മാസം മുമ്പ് കാട്ടാമ്പള്ളിയിലെ വ്യാപാരി സിറാജുദ്ദീനില്‍ നിന്ന് ഏഴ് ലക്ഷം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്.
സിറാജുദ്ദീന് ഒരുമാസം മുമ്പ് ആഷിഖ് ഖാന്‍
ഒറിജിനല്‍ ദിര്‍ഹം നല്‍കുകയും ബാങ്കില്‍ പോയി ദിര്‍ഹം മാറാന്‍ തനിക്ക് അറിയില്ലെന്നും പണം മാറി തരണമെന്നും ആവശ്യപ്പെടുകയും ചെയ്തിരുന്നു. സിറാജുദ്ദീന്‍  ദിര്‍ഹം മാറി നല്‍കി. ഇതിന് പിന്നാലെ
തന്റെ കൈവശം 7,000 ദിര്‍ഹമുണ്ടെന്നും കമ്മീഷനായി പണം നല്‍കുകയാണെങ്കില്‍ ദിര്‍ഹം തരാമെന്നും ആഷിഖ് ഖാന്‍ പറഞ്ഞു.
ഈ മാസം ഒമ്പതിന് പുതിയതെരുവില്‍ വെച്ച് ദിര്‍ഹം കൈമാറാമെന്ന് ആഷിഖ് ഖാനും ഒപ്പമുണ്ടായിരുന്നയാളും പറഞ്ഞു. ഇതനുസരിച്ച് പണവുമായി എത്തിയ സിറാജുദ്ദീനില്‍നിന്ന് പണം കൈപ്പറ്റിയ ഉടന്‍ ദിര്‍ഹമെന്ന് പറഞ്ഞ് ഒരു തുണി സഞ്ചിനല്‍കുകയായിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


സിറാജുദ്ദീന്‍ പിന്നീട് സഞ്ചി തുറന്ന് നോക്കിയപ്പോള്‍ കടലാസുകള്‍ ചുരുളുകളാക്കി വെച്ച നിലയിലാണ് ഉണ്ടായിരുന്നത്. ഉടന്‍ തന്നെ പുതിയ തെരുവിലെത്തിയെങ്കിലും ഇരുവരും രക്ഷപ്പെട്ടിരുന്നു. തുടര്‍ന്നാണ് വളപട്ടണം പോലീസില്‍ പരാതി നല്‍കിയത്. പോലീസ് അന്വേഷണം ഊര്‍ജിതമാക്കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.
            ഷൊര്‍ണൂരില്‍ സമാനരീതിയില്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ വലയിലായത്. പിടികൂടുന്ന സമയത്ത് ഇയാളുടെ കൈവശമുണ്ടായിരുന്ന തുണി സഞ്ചിയില്‍ കടലാസ് കെട്ടുകള്‍ കണ്ടെത്തി. കൂടുതല്‍ പേര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നും തട്ടിപ്പ് സംഘത്തില്‍ അഞ്ചുപേരാണുള്ളതെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇവര്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു.        
കണ്ണൂര്‍ അസി. കമ്മീഷണര്‍ ടി.കെ. രത്‌നകുമാറിന്റെ മേല്‍നോട്ടത്തിലാണ് അന്വേ ഷണം. എസ് ഐമാരായ പി ഉണ്ണികൃഷ്ണന്‍, പ്രവീണ്‍ പുതിയാടി, എഎസ്‌ഐ എ പി ഷാജി, സിപിഒ കമറുദ്ദീന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
                          

 

 

Latest News