കുവൈത്തില്‍ ചാരായം വാറ്റിയ ആറു പ്രവാസികള്‍ അറസ്റ്റില്‍

കുവൈത്തിലെ അല്‍അബ്ദലിയില്‍ ഫാംഹൗസില്‍ കണ്ടെത്തിയ മദ്യനിര്‍മാണ കേന്ദ്രം.

കുവൈത്ത് സിറ്റി - അല്‍അബ്ദലിയിലെ ഫാംഹൗസ് കേന്ദ്രീകരിച്ച് ചാരായം വാറ്റിയ ആറു ഏഷ്യന്‍ വംശജരെ കുറ്റാന്വേഷണ വകുപ്പ് അറസ്റ്റ് ചെയ്തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അല്‍അബ്ദലിയില്‍ ഫാംഹൗസ് കേന്ദ്രീകരിച്ച് മദ്യനിര്‍മാണം നടക്കുന്നതായി അന്വേഷണങ്ങളില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നിയമാനുസൃത അനുമതി നേടി കുറ്റാന്വേഷണ വകുപ്പ് ഫാംഹൗസ് റെയ്ഡ് ചെയ്തു.
മദ്യനിര്‍മാണത്തിനുള്ള സജ്ജീകരണങ്ങളും ചാരായം വാറ്റാന്‍ ഉപയോഗിക്കുന്ന 236 വീപ്പകളും വില്‍പനക്ക് തയാറാക്കിയ മദ്യക്കുപ്പികളും കേന്ദ്രത്തില്‍ കണ്ടെത്തി. തുടര്‍ നടപടികള്‍ക്ക് പ്രതികളെ തൊണ്ടി സഹിതം ബന്ധപ്പെട്ട വകുപ്പിന് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

 

Latest News