Sorry, you need to enable JavaScript to visit this website.

ഭുവന്‍ ബാമിന് ശമ്പളമായി ആദ്യം ലഭിച്ചത്  5000 രൂപ, ഇപ്പോള്‍ ആസ്തി 122 കോടി 

മുംബൈ- സാധ്യതകളുടെ അക്ഷയഖനിയാണ് സോഷ്യല്‍മീഡിയ. യുട്യൂബിലൂടെ ചിലരുണ്ടാക്കുന്ന വരുമാനമറിഞ്ഞാല്‍ ഞെട്ടും. ഇന്ന് വലിയ വിഭാഗത്തിന്റെ വരുമാന സ്രോതസ്സും കൂടിയായ സോഷ്യല്‍ മീഡിയയില്‍ നിന്നും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന ഇന്‍ഫ്‌ളുവെന്‍സറാണ് ഭുവന്‍ ബാം. 122 കോടിയുടെ ആസ്തിയാണ് ഭുവന്‍ ബാം സോഷ്യല്‍ മീഡിയയിലൂടെ നേടിയെടുത്തിരിക്കുന്നത്.
ബിബി കി വൈന്‍സ് എന്ന ഷോര്‍ട്ട് വീഡിയോയിലൂടെ ഭുവന്‍ ബാം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ താരമാകുന്നത്. സ്ഫൂഫ് വീഡിയോകള്‍ അവതരിപ്പിച്ച് ഭുവന്‍ ബാം ഇന്ത്യന്‍ യുട്യൂബാര്‍ക്കിടെയില്‍ ഒരു ട്രെന്‍ഡ് സെറ്ററായി മാറി. കഫേകളിലും റസ്റ്റോറന്റുകളിലും ഗായകനായി മാസം 5,000 രൂപ മാത്രം സമ്പാദിച്ചിരുന്ന ഭുവന്‍ ബാമാണ് ഇന്ന് ഇന്ത്യന്‍ യുട്യൂബര്‍മാരില്‍ ഏറ്റവും വരുമാനം നേടിയെടുക്കുന്ന താരമായി മാറിയത്.  5,000 രൂപ ലഭിക്കുന്ന ഗായകനായിട്ടുള്ള ജോലി അവസാനിപ്പിച്ചാണ് ഭുവന്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോ നിര്‍മാണത്തിന് ഇറങ്ങി തിരിക്കുന്നത്. പാരഡി വീഡിയോകള്‍  മൊബൈല്‍ ക്യാമറയില്‍ ചിത്രീകരിച്ചാണ് ഭുവന്‍ ഷോര്‍ട്ട് വീഡിയോ നിര്‍മാണ് ആരംഭിക്കുന്നത്. തുടര്‍ന്ന് റീല്‍സ് താരമായി മാറിയ ഭുവന്‍ ബിബി കി വൈന്‍സ് എന്ന പരമ്പര ആരംഭിച്ചു. നിത്യജീവിതത്തിലെ സംഭവങ്ങള്‍ കോര്‍ത്തിണക്കികൊണ്ടുള്ള വീഡിയോകള്‍ ഹിന്ദി യുട്യൂബ് പ്രേക്ഷകര്‍ക്കിടിയില്‍ തരംഗമായി മാറുകയും ചെയ്തു. 17മില്യണ്‍ അധികം ഫോളേവേഴ്‌സാണ് ഭുവന് ഇന്‍സ്റ്റഗ്രാമിലുള്ളത്. യുട്യൂബിലാകട്ടെ 26ല്‍ അധികം സബ്‌സ്‌ക്രൈബേഴ്‌സും ഭുവന്‍ നേടിയെടുത്തു. റിപ്പോര്‍ട്ടുകള്‍ പ്രകാരം 15 മില്യണ്‍ യുഎസ് ഡോളറാണ് ഭുവന്റെ ആസ്തി. ഇന്ത്യയില്‍ 122 കോടി രൂപ വരും.

Latest News