റിയാദ്-ദീര്‍ഘകാലം ജിദ്ദയിലും റിയാദിലും പ്രവാസിയായിരുന്ന തിരൂരങ്ങാടി ചെറുമുക്ക് പള്ളിക്കത്താഴം സ്വദേശി തടത്തില്‍ ഹംസ ഹാജി (59) നിര്യാതനായി. റിയാദിലെ സ്വകാര്യ കമ്പനിയില്‍ ജോലിയിലിരിക്കെ ഒരു മാസം മുമ്പ് ചികിത്സാര്‍ത്ഥം നാട്ടില്‍ പോയതായിരുന്നു.
പരേതരായ തടത്തില്‍ മൊയ്തീന്‍ ഹാജിനഫീസ ദമ്പതികളുടെ മകനാണ്. അരിമ്പ്ര മൈമൂനത്ത്, കെ.കെ. സാബിറ എന്നിവര്‍ ഭാര്യമാരാണ്.
മക്കള്‍: മബ്‌റൂക, മര്‍സൂക, മഹ്ശൂക, മുഅന്നദ്, മുഹ് നിസ. മരുമക്കള്‍: കല്ലന്‍ ഷൗക്കത്ത് (ചെറുമുക്ക്), ഉബൈദ് (വേങ്ങര), തസ്‌നീം അലി (പുല്‍പ്പറ്റ).
മുന്‍ പ്രവാസിയായിരുന്ന തടത്തില്‍ മുഹമ്മദലി ഹാജി, റംല എന്നിവര്‍ സഹോദരങ്ങളാണ്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)