Sorry, you need to enable JavaScript to visit this website.

ലൈവില്‍ മാധ്യമപ്രവര്‍ത്തകയെ തോണ്ടി; പ്രതി അറസ്റ്റില്‍,വലിയ വിവാദം

മാഡ്രിഡ്- ടിവിയില്‍ ലൈവ് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ, മാധ്യമപ്രവര്‍ത്തകയെ സ്പര്‍ശിച്ച സംഭവത്തില്‍ ഒരാളെ സ്പാനിഷ് പോലീസ് അറസ്റ്റ് ചെയ്തു. യുവതിക്കുനേരെ  ലൈംഗികതിക്രമം നടത്തിയെന്നാരോപിച്ചാണ് അറസ്റ്റ്.
മാഡ്രിഡ് കവര്‍ച്ചയെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് ഇസ ബലഡോ എന്ന മാധ്യമ പ്രവര്‍ത്തകയെ അനുചിതമായി സ്പര്‍ശിച്ചത്.  സമീപത്ത് എത്തിയ ഇയാള്‍ യുവതിയുടെ താഴെ സ്പര്‍ശിക്കുകയായിരുന്നു. റിപ്പോര്‍ട്ടര്‍ ചോദ്യം ചെയ്തപ്പോള്‍ പ്രതി നിഷോധിച്ചു.
ഇസ ബലാഡോ റിപ്പോര്‍ട്ട് തുടരാന്‍ ശ്രമിച്ചെങ്കിലും  പ്രോഗ്രാമിന്റെ അവതാരകന്‍ തടസ്സപ്പെടുത്തി. തടസ്സപ്പെടുത്തിയതിന് ക്ഷമ ചോദിച്ചുകൊണ്ട് അവന്‍ നിങ്ങളുടെ അടിയില്‍ തൊടുകയായിരുന്നോ എന്നാണ് അവതാരകന്‍  നാച്ചോ അബാദ് ചോദിച്ചത്.
റിപ്പോര്‍ട്ടര്‍ അത് സ്ഥിരീകരിച്ചു. ആ വിഡ്ഢിയെ വീണ്ടും കാണിക്കൂ എന്നൂ അബാദ് പറഞ്ഞപ്പോള്‍ ഇസ ബലാഡോയെയും  പുരുഷനെയും കാണിക്കുന്നു. സ്പര്‍ശിച്ചിട്ടില്ലെന്ന് പറഞ്ഞുകൊണ്ട് റിപ്പോര്‍ട്ടറുടെ തലയില്‍ ഇക്കിളിപ്പെടുത്തിയാണ് അയാള്‍ മുന്നോട്ടുനീങ്ങുന്നത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

തത്സമയ ടെലിവിഷന്‍ ഷോ ചെയ്യുന്നതിനിടെ റിപ്പോര്‍ട്ടറെ ആക്രമിച്ചതിന് ഒരാളെ അറസ്റ്റ് ചെയ്തതായി പോലീസ്  എക്‌സില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തില്‍ പറഞ്ഞു.

തികച്ചും അസഹനീയമായ സാഹചര്യത്തിന് ശേഷം മിസ് ബാലാഡോയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ട് ന്യൂസ് ചാനലിന്റെ ഉടമസ്ഥരായ മീഡിയസെറ്റ് എസ്പാനയും പ്രസ്താവന പുറപ്പെടുവിച്ചു. സ്‌പെയിനിലെ തൊഴില്‍ മന്ത്രി യോലാന്‍ഡ ഡയസും സംഭവത്തെ അപലപിച്ചു.  ഇത് ശിക്ഷിക്കപ്പെടാതെ പോകരുതെന്ന് അവര്‍ പറഞ്ഞു.
മുന്‍ സ്പാനിഷ് എഫ്എ പ്രസിഡന്റ് ലൂയിസ് റൂബിയാലെസ് ലോകകപ്പ് ജേതാവ് ജെന്നി ഹെര്‍മോസോയെ ചുണ്ടില്‍ ചുംബിച്ചതിനെത്തുടര്‍ന്ന് സ്‌പെയിനിലുണ്ടായ വിവാദത്തിനിടയിലാണ് ഈ സംഭവം.
വനിതാ ലോകകപ്പ് ഫൈനലിനിടെയുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപകമായ വിമര്‍ശനത്തിനും ഒടുവില്‍ രാജിവയ്ക്കുന്നതിനും കാരണമായി.  

 

Latest News