മലയാളി നടി മീര നന്ദന്‍ വിവാഹിതയാകുന്നു 

ദുബായ്- നടി മീര നന്ദന്‍ വിവാഹിതയാകുന്നു. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ താരം തന്നെയാണ് ഇന്‍സ്റ്റാഗ്രമിലൂടെ ആരാധകരുമായി പങ്കുവെച്ചത്. ശ്രീജുവാണ് വരന്‍. 'ഫോര്‍ ലൈഫ്' എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചത്. നിരവധി പേരാണ് താരത്തിന് ആശംസകള്‍ അറിയിച്ച് രംഗത്തെത്തിയത്. മാട്രിമോണി സൈറ്റ് വഴിയാണ് മീരയും ശ്രീജുവും പരിചയപ്പെടുന്നത്. ശേഷം ഇരുവരുടേയും കുടുംബങ്ങള്‍ പരസ്പരം സംസാരിച്ചു ബന്ധം ഉറപ്പിച്ചു. തുടര്‍ന്ന് തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയെ കാണാന്‍ ശ്രീജു ലണ്ടനില്‍ നിന്ന് ദുബായിലേക്ക് പറന്നു എന്നാണ് ഫോട്ടോഗ്രഫി കമ്പനി ലൈറ്റ്‌സ് ഓണ്‍ ക്രിയേഷന്‍സ് ഇന്‍സ്റ്റഗ്രാം പേജില്‍ പറയുന്നത്.ചടങ്ങില്‍ ആന്‍ അഗസ്റ്റിന്‍, കാവ്യ മാധവന്‍ തുടങ്ങിയ താരങ്ങള്‍ പങ്കെടുത്തു. ലാല്‍ ജോസ് സംവിധാനം ചെയ്ത മുല്ല എന്ന ചിത്രത്തിലൂടെയാണ് മീര വെള്ളിത്തിരയില്‍ ചുവടുവെക്കുന്നത്. നിലവില്‍ ദുബായില്‍ നിന്നുള്ള മലയാളം റേഡിയോ സ്റ്റേഷന്‍ ഗോള്‍ഡ് 101.3 എഫ്എമ്മില്‍ ആര്‍ജെയാണ്. കൊച്ചി എളമക്കര സ്വദേശിനിയായ മീര നന്ദന്‍.


 

Latest News