ദുബായ്- ഏറ്റവും പുതിയ ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയര്‍ പ്രൊമോഷന്റെ നറുക്കെടുപ്പ് ബുധനാഴ്ച ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ ടെര്‍മിനല്‍ 2 ല്‍ നടന്നു. 10 ലക്ഷം ഡോളറിന്റെ സമ്മാനം ഇന്ത്യക്കാരന്.
യു.എ.ഇ യില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ പൗരനായ സയ്യിദ് അലി ബതുഷ തിവാന്‍ഷ, ഓഗസ്റ്റ് 30ന് ഓണ്‍ലൈനില്‍ വാങ്ങിയ ടിക്കറ്റ് നമ്പര്‍ 4392 ആണ് ഒരു മില്യണ്‍ ഡോളര്‍ നേടിയത്.
തിവാന്‍ഷയെ സംഘാടകര്‍ക്ക് ബന്ധപ്പെടാനിയില്ല. 1999 ല്‍ മില്ലേനിയം മില്യണയര്‍ പ്രമോഷന്‍ ആരംഭിച്ചതിന് ശേഷം 10 ലക്ഷം ഡോളര്‍ നേടിയ 215 ാമത്തെ ഇന്ത്യന്‍ പൗരനാണ് ഇദ്ദേഹം.
ബുധനാഴ്ചത്തെ നറുക്കെടുപ്പ് ദുബായ് ഡ്യൂട്ടി ഫ്രീയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ രമേഷ് സിദാംബി, സിനാദ് എല്‍ സിബായ്, എസ്‌വിപി മാര്‍ക്കറ്റിംഗ്, മൈക്കല്‍ ഷ്മിത്ത്, എസ്‌വിപി റീട്ടെയില്‍, അസിസ്റ്റന്റ് മാനേജര്‍ ഷ്രിങ്കേജ് പ്രിവന്‍ഷന്‍ എല്‍ഹാം അല്‍ മുല്ല എന്നിവര്‍ നടത്തി.






