Sorry, you need to enable JavaScript to visit this website.

അറബി ഭാഷയില്‍ വിദേശ പദങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതില്‍ വിയോജിച്ച് ഷാര്‍ജ ഭരണാധികാരി

ഷാര്‍ജ- അറബി ഭാഷയില്‍ വിദേശ പദങ്ങള്‍ ചേര്‍ക്കുന്നതില്‍ വിയോജിപ്പുമായി ഷാര്‍ജ ഭരണാധികാരി.
കഴിഞ്ഞ നാല് വര്‍ഷത്തിനിടെ അറബിയില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട എല്ലാ വിദേശ പദങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി ഒക്ടോബര്‍ 2 ന് കയ്‌റോയില്‍ നടക്കുന്ന അറബിക് ലാംഗ്വേജ് അക്കാദമി കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ ഉദ്ദേശിക്കുന്നതായി സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി പറഞ്ഞു. ട്രെന്‍ഡ് എന്ന വാക്ക് ഇതില്‍ ഉള്‍പ്പെടുന്നു.

അറബി ഭാഷയെ മാറ്റിമറിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വിദേശ പദങ്ങളുടെ ഉപയോഗം അതിരുകടന്നതായി അദ്ദേഹം പറഞ്ഞു. 'ചില പദങ്ങള്‍ നാല് വര്‍ഷം മുമ്പാണ് ചേര്‍ത്തത്, ചില വ്യക്തികള്‍ അവ ഭാഷയുടെ ഭാഗമാണെന്ന് വിശ്വസിച്ച് ഉപയോഗിക്കാന്‍ തുടങ്ങി. അവര്‍ 'ട്രെന്‍ഡ്' എന്ന വാക്ക് ചേര്‍ത്തു. കയ്‌റോയിലെ അറബിക് ലാംഗ്വേജ് അക്കാദമിയിലെ അംഗം എന്ന നിലയില്‍, രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിദേശ പദങ്ങള്‍ പുനഃപരിശോധിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നതായും അദ്ദേഹം പറഞ്ഞു.

 

Latest News