കൊച്ചി- ഇടപ്പള്ളി അമൃത ആശുപത്രിക്കു സമീപത്ത് നിന്ന് നിരോധിത മയക്കു മരുന്നായ എം. ഡി. എം. എയുമായി യുവാവും യുവതിയും പിടിയില്‍. പച്ചാളം ഷണ്‍മുഖപുരം പുല്ലുംവേലി ഹൗസില്‍ വിഷ്ണു സജനന്‍ (25), ഞാറക്കല്‍ എടവനക്കാട് മുണ്ടേങ്ങാട്ട് ഹൗസില്‍ ആതിര (22) ന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ എസ്. ശശിധരന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എറണാകുളം സെന്‍ട്രല്‍ എ. സി. പി. സി. ജയകുമാറിന്റെ നിര്‍ദ്ദേശമനുസരിച്ച് ഇടപ്പള്ളി അമൃത ആശുപത്രിക്കു സമീപം അമൃത നഗറിലുളള ഓറഞ്ച് ബേ ലോഡ്ജിലെ റൂമില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. ഇവരില്‍ നിന്നും 1.75 ഗ്രാം എം. ഡി. എം. എ കണ്ടെടുത്തു.
ചേരാനല്ലൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ബ്രിജുകുമാറിന്റെ നേതൃത്വത്തില്‍ എസ്. ഐ. തോമസ് കെ. എക്‌സ്, എസ്. ഐ. വിജയകുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ നസീര്‍, ദിനൂപ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ നിഖില്‍, പ്രിയ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.