പ്രവാചകനിന്ദ:സൗദിയിൽ യുവതിക്കെതിരെ നടപടി

ജിദ്ദ - എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ (ട്വിറ്റർ) ആവർത്തിച്ച് പ്രവാചകനിന്ദ നടത്തിയ യുവതിക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നു. സംഭവത്തിൽ ചോദ്യം ചെയ്യാൻ വേണ്ടി യുവതിയെ മീഡിയ റെഗുലേറ്ററി അതോറിറ്റി വിളിപ്പിച്ചു. അന്വേഷണം പൂർത്തിയാക്കി യുവതിക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുമെന്ന് അതോറിറ്റി പറഞ്ഞു. പ്രവാചകനെ(സ)യും പ്രവാചക പത്‌നി ഖദീജ(റ)യെയും അപകീർത്തിപ്പെടുത്തുന്ന സന്ദേശങ്ങളും വീഡിയോയും ആണ് എക്‌സ്പ്ലാറ്റ്‌ഫോമിലൂടെ യുവതി പ്രചരിപ്പിച്ചത്. സൗദിയിൽ പ്രവാചകനിന്ദ നടത്തുന്നവർക്ക് അഞ്ചു വർഷം വരെ തടവും 30 ലക്ഷം റിയാൽ പിഴയും ശിക്ഷ ലഭിക്കും.
 

Latest News