എന്തൊരു ചെയ്ഞ്ച്, ബിഗ് ബോസ് വിജയിയായ ശേഷം  അഖില്‍ മാരാര്‍ ഉദ്ഘാടനത്തിന് വാങ്ങുന്നത് അഞ്ചു ലക്ഷം 

കൊല്ലം-ബിഗ് ബോസ് എന്ന ഒറ്റ റിയാലിറ്റി ഷോയിലൂടെ വലിയ താരമായ നിരവധി ആളുകള്‍ ഉണ്ട് നമ്മുടെ സമൂഹത്തില്‍. അഞ്ചാം സീസണിലെ വിജയിയായ അഖില്‍ മാരാരിന്റെ ജീവിതവും ഷോയ്ക്ക് ശേഷം അടിമുടി മാറി. ബിഗ് ബോസ് വിജയത്തിനുശേഷം നിരവധി ഉദ്ഘാടനങ്ങള്‍ക്ക് അദ്ദേഹത്തെ ക്ഷണിക്കാന്‍ ആളുകള്‍ എത്തുന്നുണ്ട്. ഇപ്പോഴിതാ താന്‍ ഉദ്ഘാടനത്തിന് വരുന്നതിനായി വാങ്ങുന്ന തുകയെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് അഖില്‍. ഒരുകാലത്ത് ആരും എനിക്കൊരു വിലയും തന്നിട്ടില്ല.വണ്ടി പിടിച്ച് കൊല്ലത്തോളം പോയിട്ട് ഉദ്ഘാടനം ചെയ്തിട്ട് ഡീസല്‍ അടിക്കാനുള്ള കാശ് പോലും തന്നിട്ടില്ലെന്ന് അഖില്‍ പറയുന്നു.നിലവില്‍ 5 ലക്ഷം രൂപയാണ് ഉദ്ഘാടനങ്ങള്‍ക്കായി വാങ്ങുന്നത്.എല്ലാ കാലവും വിലയില്ലാത്തവനായി ജീവിക്കാന്‍ പറ്റുമോ എന്നാണ് അഖില്‍ ചോദിക്കുന്നത്. എട്ട്  ഉദ്ഘാടനം താന്‍ ചെയ്തിട്ടുണ്ടെന്നും അഖില്‍ ഒരു അഭിമുഖത്തിനിടെ വെളിപ്പെടുത്തി.


 

Latest News