വിവാദങ്ങളെ മറികടന്ന് നേര്‍ച്ചപ്പെട്ടി തിയേറ്ററുകളില്‍

കൊച്ചി- ഒരു കന്യാസ്ത്രീയുടെ ജീവിതകഥ  അക്ഷരാര്‍ഥത്തില്‍ പ്രണയത്തിന്റെ ടാഗ് ലൈനോട് കൂടി പറഞ്ഞിരിക്കുകയാണ് നേര്‍ച്ചപ്പെട്ടി. കുടുംബ പ്രേക്ഷകരുടെ  മനസ്സില്‍ തട്ടുന്ന പല രംഗങ്ങളും ചിത്രത്തിലുണ്ട്. 

പുതുമയുള്ള കഥയും പശ്ചാത്തലവും നേര്‍ച്ചപ്പെട്ടിയെ മറ്റു ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നു. ചിത്രത്തില്‍ ജസ്റ്റിന ആയി വരുന്നത് തമിഴ,് മലയാളം സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട നൈറാ നിഹാര്‍ ആണ്. ഒരു കന്യാസ്ത്രീ പ്രണയ നായിക കഥാപാത്രമായ വരുന്ന മലയാളത്തിലെ ആദ്യത്തെ സിനിമയാണിത്.

സ്‌കൈഗേറ്റ് ഫിലിംസിന്റെ ബാനറില്‍ ഉദയകുമാര്‍ നിര്‍മ്മിച്ച നേര്‍ച്ചപ്പെട്ടി സെപ്റ്റംബര്‍  8ന് തിയേറ്ററില്‍ എത്തി. ദേശീയ അന്തര്‍ദേശീയ തലത്തിലെ പരസ്യ ചിത്രങ്ങളിലൂടെയും ഫാഷന്‍ ഷോ ഗ്രൂമിങ് രംഗത്തിലൂടെയും ശ്രദ്ധേയനായ അതുല്‍ സുരേഷ് ആണ് നായകന്‍.
 
ചിത്രം കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത് ബാബു ജോണ്‍ കൊക്കാവയല്‍ ആണ്. ഉദയകുമാര്‍, ശ്യാം കൊടക്കാട്, മോഹന്‍ തളിപ്പറമ്പ്, ഷാജി തളിപ്പറമ്പ്, മനോജ് ഗംഗാധര്‍, വിദ്യന്‍ കനകത്തിടം, പ്രസീജ് കുമാര്‍, രാലജ് രാജന്‍, സദാനന്ദന്‍ ചേപ്പറമ്പ്, രാജീവ് നടുവനാട്, സിനോജ് മാക്‌സ്, നസീര്‍ കണ്ണൂര്‍, ശ്രീവേഷ്‌കര്‍, ശ്രീഹരി, പ്രഭുരാജ്, സജീവന്‍ പാറക്കണ്ടി, റെയ്സ് പുഴക്കര, മാസ്റ്റര്‍ ധ്യാന്‍ കൃഷ്ണ, പ്രസീത അരൂര്‍, രേഖ സജിത്ത്, വീണ, അഹല്യ, അശ്വിനി രാജീവന്‍, അനഘ മുകുന്ദന്‍, ജയിന്‍ മേരി, പ്രബുദ്ധ സനീഷ്, ശ്രീകല, രതി ഇരിട്ടി, വിദ്യ, ജോയ്സി തുടങ്ങിയവര്‍ അഭിനയിക്കുന്നു.

ക്യാമറ: റഫീഖ് റഷീദ്, mംഗീത സംവിധാനം: സിബു സുകുമാരന്‍, സിബിച്ചന്‍ ഇരിട്ടി, ഗാനരചന: ബാബു ജോണ്‍, ഗായകര്‍: മധു ബാലകൃഷ്ണന്‍, ജാസി ഗിഫ്റ്റ്, പശ്ചാത്തല സംഗീതം: സിബു സുകുമാരന്‍, തിരക്കഥ, സംഭാഷണം: സുനില്‍ പുള്ളാട്ട്, ഹാനി നിലാമുറ്റം, പി. ആര്‍. ഒ: എം. കെ. ഷെജിന്‍.

Latest News