Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഡയമണ്ട് പാസുണ്ടായിട്ടും എ.ആര്‍ റഹ്മാന്റെ  സംഗീത പരിപാടിയില്‍ പ്രവേശനം ലഭിച്ചില്ല- ഖുശ്ബു 

ചെന്നൈ-സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്റെ സംഗീത പരിപാടിയായ 'മറക്കുമാ നെഞ്ചം' പരിപാടിക്കെതിരെ ആരോപണം ഉയരുന്നതിനിടെ ഖുശ്ബുവും രംഗത്ത്. ചെന്നൈയിലെ ആദിത്യ രാം പാലസില്‍ നടന്ന പരിപാടിയുടെ മോശം സംഘാടനം ആരാധകരെ ചൊടിപ്പിച്ചതിനെ തുടര്‍ന്ന് പരിപാടിക്കെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ ഒരുപാട് വിമര്‍ശനങ്ങളുമായി ആരാധകര്‍ രംഗത്ത് വന്നിരുന്നു.
നിയമാനുസൃതം വന്‍ തുക കൊടുത്ത് ടിക്കറ്റ് എടുത്തിട്ടും ഒരുപാട് പേര്‍ക്ക് പരിപാടി നടക്കുന്ന സ്ഥലത്തേക്ക് അടുക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. 25000 സീറ്റുകളുള്ള പാലസില്‍ അമ്പതിനായിരത്തോളം പേരാണ് പരിപാടി കാണാനെത്തിയത്. ഇപ്പോഴിതാ ഡയമണ്ട് പാസ്സ് ഉണ്ടായിട്ടും തനിക്കും മക്കള്‍ക്കും പ്രവേശനം തടഞ്ഞതിനെതുടര്‍ന്ന് പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടിയും ബി. ജെ. പി നേതാവുമായ ഖുശ്ബു. ആരാധകരെ നിരാശരാക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്ന വ്യക്തിയാണ് റഹ്മാന്‍, ഞാനും എന്റെ മക്കളും സുഹൃത്തുക്കളും ഡയമണ്ട് പാസ് ഉണ്ടായിട്ടും പ്രവേശനം നിഷേധിക്കപ്പെട്ടവരുടെ കൂട്ടത്തിലായിരുന്നു. വേദിയിലെത്താന്‍ മൂന്ന് മണിക്കൂറോളം സമയമെടുത്തു. എ. ആര്‍ റഹ്മാനല്ല അതിന് ഉത്തരവാദി. മാനേജ്‌മെന്റിന്റെ പ്രശ്‌നമാണ്, സംഗീതത്തിലൂടെയും വാക്കുകളിലൂടെയും പ്രവര്‍ത്തിയിലൂടെയും സ്‌നേഹവും സമാധാനവും പടര്‍ത്തുന്ന വ്യക്തിയാണ് ആദ്ദേഹം. ആരാധകര്‍ അനുഭവിച്ച ബുദ്ധിമുട്ടുകള്‍ക്ക് റഹ്മാന്‍ അന്ന് തന്നെ മാപ്പ് പറഞ്ഞിരുന്നു.


 

Latest News