രാജ്യത്തെ നയിക്കുകയെന്നത് ക്രിക്കറ്റ്  കളി പോലെയല്ല- അസറുദ്ദീന്‍ 

പാക്കിസ്ഥാന്‍ തെരഞ്ഞെടുപ്പില്‍ തെഹ്‌റീക് ഇ ഇന്‍സാഫ് പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയായതോടെ മുന്‍ ക്രിക്കറ്റ് താരവും പാര്‍ട്ടി നേതാവുമായ ഇമ്രാന്‍ ഖാന് ആശംസയും ഉപദേശവുമായി കോണ്‍ഗ്രസ് നേതാവും ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് ടീം താരവുമായിരുന്ന മുഹമ്മദ് അസറുദ്ദീന്‍.
അതിശയിപ്പിക്കുന്ന തീരുമാനങ്ങള്‍ സ്വീകരിച്ച് പാക് ക്രിക്കറ്റിന് ജയങ്ങള്‍ സമ്മാനിക്കാന്‍ കഴിഞ്ഞതു പോലെയുള്ള ധീരമായ തീരുമാനങ്ങളെടുക്കാന്‍ ഇമ്രാന്‍ സാധിക്കട്ടെയെന്ന് അസറുദ്ദിന്‍ പറഞ്ഞു. ഗ്രൌണ്ടില്‍ അദ്ദേഹം സ്വീകരിച്ച തീരുമാനങ്ങള്‍ പോസറ്റീവും ധീരവുമായിരുന്നു. അങ്ങനെയുള്ള ഒരാള്‍ക്ക് പാക്കിസ്ഥാനെ നയിക്കാനുള്ള അര്‍ഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്രിക്കറ്റ് ടീമിനെ നയിക്കുന്നതും രാജ്യത്തെ നയിക്കുന്നതും വ്യത്യസ്തമായ കാര്യമാണ്. അക്കാര്യത്തില്‍ എന്തു സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാമെന്നും അസര്‍ വ്യക്തമാക്കി. ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ചില പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഈ വിഷയത്തില്‍ പരിഹാരം കണ്ടാല്‍ മാത്രമെ ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ച സാധ്യമാകുകയുള്ളൂവെന്നും അസറുദ്ദീന്‍ വ്യക്തമാക്കി. 

Latest News