തളത്തില്‍ ദിനേശനും ശോഭയും വീണ്ടുമെത്തുന്നു 

തളത്തില്‍ ദിനേശനെ മലയാളി പ്രേക്ഷകര്‍ മറക്കുന്നതെങ്ങിനെ? അതിലെ നായികാ നായക•ാരായ തളത്തില്‍ ദിനേശനും ശോഭയും മറ്റൊരു പുതിയ ചിത്രത്തില്‍ കഥാപാത്രങ്ങളായെത്തുന്നു. 
നിവിന്‍ പോളിയേയും നയന്‍താരയേയും കേന്ദ്രകഥാപാത്രങ്ങളാക്കി ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൗ ആക്ഷന്‍ ഡ്രാമ. സംവിധാനത്തിലേക്കുള്ള ധ്യാനിന്റെ അരങ്ങേറ്റ ചിത്രമാണ്. ചിത്രത്തിന്റെ ആദ്യഘട്ടം ഇന്നലെ പൂര്‍ത്തിയായി. ഇക്കാര്യം നിവിന്‍ പോളിയും അജു വര്‍ഗീസുമാണ് ട്വീറ്റ്  ചെയ്തത്. ലൊക്കേഷനില്‍ നിന്നും പകര്‍ത്തിയ ചിത്രം സഹിതമായിരുന്നു ട്വീറ്റ്. ധ്യാന്‍ ശ്രീനിവാസന്‍ തന്നെയാണ് തിരക്കഥയൊരുക്കുന്നതെന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. നിര്‍മ്മാണത്തിലേക്കുള്ള അജുവിന്റെ ആദ്യചുവടുവെയ്പ്പും ഈ ചിത്രത്തിലൂടെയാണ്.  സൂപ്പര്‍ഹിറ്റ് ചിത്രമായ 'വടക്കുനോക്കിയന്ത്ര'ത്തിന്റെ സെക്കന്‍ഡ് പാര്‍ട്ടാണോ ഈ ചിത്രം എന്ന സംശയവും ആരാധകര്‍ക്കുണ്ട്. ശ്രീനിവാസന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രം എന്ന് പറയാന്‍ കഴിയുന്ന വടക്കുനോക്കിയന്ത്രത്തിലെ നായികാ നായകന്റെ പേരാണ് ലൗ ആക്ഷന്‍ ഡ്രാമയിലെ നായികാ നായകനും. -തളത്തില്‍ ദിനേശനും ശോഭയും. എന്നാല്‍ ചിത്രം വടക്കുനോക്കിയന്ത്രത്തിന്റെ രണ്ടാം ഭാഗമല്ലെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. തളത്തില്‍ ദിനേശനായി നിവിനേയും ശോഭയായി നയന്‍താരയേയും പ്രേക്ഷകര്‍ ഏറ്റെടുക്കുമോ എന്നാണ് ഇനി അറിയാനുള്ളത്. 


 

Latest News