ദിബ്രുഗഡ്-അസമിലെ ദിബ്രുഗഡ് ജില്ലയില്‍ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ഒരാളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ദിബ്രുഗഡ് ടൗണ്‍ ബൈപാസില്‍ നാഷണല്‍ ഹൈവേ 37 ല്‍ പുലര്‍ച്ചെയാണ് യുവതിയുടെ മൃതദേഹം വികൃതമാക്കിയ നിലയില്‍ കണ്ടെത്തിയതെന്ന്
ദിബ്രുഗഡ് പോലീസ് സ്‌റ്റേഷന്‍ ഓഫീസര്‍ ഇന്‍ചാര്‍ജ് രാജു ചേത്രി പറഞ്ഞു. പ്രതിയും അബോധാവസ്ഥയില്‍ സമീപത്ത് കിടക്കുകയായിരുന്നു.
കൊലപാതകം അപകടമാക്കി മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പ്രതി അബോധാവസ്ഥ അഭിനയിച്ച് കിടന്നതെന്ന് പോലീസ് പറഞ്ഞു.
ക്രിമിനല്‍ ഗൂഢാലോചന, ബലാത്സംഗം, കൊലപാതകം എന്നിവയ്ക്ക് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഇയാളെ അറസ്റ്റ് ചെയ്തതായും ചേത്രി പറഞ്ഞു. വിവാഹിതനായ പ്രതിക്ക് രണ്ട് കുട്ടികളുണ്ട്
ഈ വര്‍ഷം ബിരുദം പൂര്‍ത്തിയാക്കിയ 21 കാരിയാണ് കൊല്ലപ്പെട്ടത്. പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കും. കൂടുതല്‍ അന്വേഷണം നടക്കുന്നതായും പോലീസ് പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)