Sorry, you need to enable JavaScript to visit this website.

മൃഗകോശങ്ങളിൽനിന്നുള്ള കൃത്രിമ മാംസം ഹലാലാകും; പണ്ഡിതന്മാർ അനുകൂലം

റിയാദ്- ലാബ്-ഗ്രോണ്‍ മീറ്റ് എന്നറിയപ്പെടുന്ന കൃത്രിമമായി തയ്യാറാക്കുന്ന മാംസം ഉപാധികൾ പാലിക്കുകയാണെങ്കിൽ ഹലാലാകാമെന്ന് പ്രമുഖ ഇസ്ലാമിക പണ്ഡിതന്മാർ ഉപദേശം നൽകിയതായി ഫുഡ് ടെക്‌നോളജി കമ്പനിയായ ഈറ്റ് ജസ്റ്റിന്റെ സംസ്‌കരിച്ച മാംസ വിഭാഗമായ ഗുഡ് മീറ്റ് അറിയിച്ചു. മൃഗങ്ങളെ വളർത്താതെയും അറുക്കാതെയും കോശങ്ങളിൽ നിന്ന് ഉണ്ടാക്കുന്നതാണ്  കൃത്രിമ മാംസം. ഉൽപാദനത്തിൽ മാനദണ്ഡങ്ങൾ പാലിച്ചാലാണ് ഇത് ഇസ്ലാമിക ശരീഅത്ത് പ്രകാരം അനുവദനീയമാകുക. ലോകജനസംഖ്യയുടെ ഏകദേശം 25 ശതമാനം ഹലാൽ ഉപഭോക്താക്കൾ ആയതിനാൽ ഈ ചോദ്യത്തിനുള്ള ഉത്തരം  കൾട്ടിവേറ്റഡ് മാംസത്തിന്റെ അന്താരാഷ്ട്ര സ്വീകാര്യതയിലേക്കുള്ള പ്രധാന ചുവടുവെപ്പാണ്. അർത്ഥവത്തായ ഒരു ചുവടുവെപ്പാണ്.
അമേരിക്കയിൽ  തയാറാക്കിയ കൃത്രിമ മാംസം വിപണയിൽ എത്തുകയും   പുതിയ രീതിയിൽ ഉണ്ടാക്കുന്ന മാംസത്തെ കുറിച്ച് ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾ പരിശോധിക്കുകയും പഠിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സൗദി അറേബ്യയിലെ മൂന്ന് പ്രമുഖ ണ്ഡിതന്മാരിൽ നിന്നുള്ള  സുപ്രധാന ശരീഅത്ത് അഭിപ്രായം കമ്പനിക്ക് ലഭിച്ചിരിക്കുന്നത്. 

 കാലാവസ്ഥാ വ്യതിയാനം, ഭക്ഷ്യസുരക്ഷ, മൃഗക്ഷേമം തുടങ്ങിയ പ്രശ്നങ്ങൾ കാരണം ആഗോള തലത്തിൽ മാംസ ഉപഭോഗം വെല്ലുവിളി നേരിടുന്നുണ്ട്. മുസ്ലീം ജനസംഖ്യ വർദ്ധിക്കുന്നതിനനുസരിച്ച് അവരുടെ മാംസ ഉപഭോഗവും വർധിക്കുന്നുണ്ട്. ആഗോള ഹലാൽ മാംസ വിപണി 2021-ൽ 202 ബില്യൺ യുഎസ് ഡോളറിന്റെ ബിസിനസാണ് കരസ്ഥമാക്കിയത്.  2030-ഓടെ ഇത് 375.05 ബില്യൺ യുഎസ് ഡോളറിലെത്തുമെന്ന് കണക്കാക്കപ്പെടുന്നു.
എവർഷെഡ്‌സ് സതർലാൻഡുമായി സഹകരിച്ച് ഗുഡ് മീറ്റും അൽദബാൻ ആന്റ് പാർട്‌ണേഴ്‌സിലെ അഭിഭാഷകരും തയ്യാറാക്കിയ ഡോക്യുമെന്റേഷനാണ് ശരീഅത്ത് പണ്ഡിതന്മാർ അവലോകനം ചെയ്തത്. കോശങ്ങൾ എങ്ങനെ ഉത്ഭവിക്കുകയും തിരഞ്ഞെടുക്കുകയും ചെയ്യുന്നു, വളർച്ചയെ ഉത്തേജിപ്പിക്കുന്നതിന് കോശങ്ങൾക്ക് നൽകുന്ന ചേരുവകൾ, കോശങ്ങൾ എങ്ങനെ വിളവെടുക്കുന്നു, പൂർത്തിയായ ഉൽപ്പന്നങ്ങൾ എങ്ങനെ നിർമ്മിക്കുന്നു എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ പാനൽ പഠിച്ചു.
സൗദി അറേബ്യയിലും ആഗോളതലത്തിലും ഹലാൽ പ്രീ-സർട്ടിഫിക്കേഷനായുള്ള ഔദ്യോഗിക പ്രക്രിയയിൽ കമ്പനിയെ ഉപദേശിക്കാനും സഹായിക്കാനും സൗദി അറേബ്യയിലെ പൊതു നിക്ഷേപ ഫണ്ടിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഹലാൽ ഉൽപ്പന്ന വികസന കമ്പനിയുടെ  ഡിവിഷനായ ഹലാൽ ഉൽപ്പന്ന അഡ്വൈസറിയുമായി ഗുഡ് മീറ്റ് കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. .
കൃത്രിമ മാംസം ഹലാലാകുന്നതിനുള്ള വ്യവസ്ഥകളും മാനദണ്ഡങ്ങളും പണ്ഡിതന്മാർ മുന്നോട്ടുവെച്ചിട്ടുണ്ട്. എന്നാൽ യുഎസിലെയും സിംഗപ്പൂരിലെയും റെഗുലേറ്റർമാർ അംഗീകരിച്ച ഗുഡ് മീറ്റിന്റെ ചിക്കൻ സെൽ ലൈനും ഉൽപ്പാദന പ്രക്രിയയും ഇതുവരെ ഈ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ല. കൂടുതൽ വ്യക്തത ലഭിച്ചതിനാൽ  ഹലാൽ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നതിനുള്ള നടപടികൾ കമ്പനി ആരംഭിക്കും.
ഭാവി ഭക്ഷ്യ വ്യവസ്ഥയുടെ ആവശ്യങ്ങൾ പരിഹരിക്കാൻ കൾട്ടിവേറ്റഡ്  മാംസം സഹായിക്കണമെങ്കിൽ ലോകമെമ്പാടുമുള്ള ശതകോടിക്കണക്കിന് ആളുകൾക്ക് ഹലാൽ കഴിക്കാനുള്ള സാഹചര്യമുണ്ടാവണം.  അത് എങ്ങനെ നേടാമെന്നതിന്  വ്യക്തത നൽകുന്നതാണ്  പണ്ഡിതന്മാരുടെ സുപ്രധാന മാർഗ നിർദേശങ്ങൾ. 

ഇത് എല്ലാ കമ്പനികളും ചെയ്യണമെന്നും മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്നും ഗുഡ് മീറ്റ് സഹസ്ഥാപകനും 
മിഡിൽ ഈസ്റ്റ് പോലെ വലിയ മുസ്‌ലിം ജനസംഖ്യയുള്ള ലോകത്തിലെ പ്രദേശങ്ങളിൽ ആരംഭിക്കാൻ ഉദ്ദേശിക്കുന്ന കൃത്രിമ മാംസ കമ്പനികൾക്ക് ഈ ശരീഅത്ത്  വിധി അനുകൂല സൂചനയാണ്.

ലാബിൽ തയാറാക്കുന്ന  മാംസം വാങ്ങാനും പരമ്പരാഗത മാംസത്തിൽ നിന്ന് അതിലേക്ക് മാറാനും തയാറാണെന്ന് അടുത്ത കാലത്ത് മിഡിൽ ഈസ്റ്റിലെ ആറു രാജ്യങ്ങളിൽ നടത്തിയ സർവേയിൽ കണ്ടെത്തിയിരുന്നു. പ്രമുഖ സ്വതന്ത്ര കൺസൾട്ടിംഗ് സ്ഥാപനമായ പി.എസ്.ബി ഇൻസൈറ്റ്സ് നടത്തിയ വോട്ടെടുപ്പിൽ രണ്ടായിരത്തിലേറെ ഉപഭോക്താക്കളാണ് പങ്കെടുത്തത്. ഹലാൽ സംസ്‌കരിച്ച മാംസം കഴിക്കുന്നത് പ്രകൃതിയുടെ സംരക്ഷണത്തിനായുള്ള  ചുവടുവെപ്പായി ചിലർ കണക്കാക്കാമെന്ന് ഫ്രണ്ടിയേഴ്‌സ് ഇൻ ന്യൂട്രീഷൻ എന്ന ജേണലിൽ അടുത്തിടെ വന്ന ഒരു ലേഖനം ചൂണ്ടിക്കാട്ടിയിരുന്നു. 
അന്തർദേശീയ തലത്തിൽ തന്നെ ആദരണീയനായ ശരീഅത്ത് പണ്ഡിതനായ ശൈഖ് അബ്ദുല്ല അൽമാനിയയും പുതിയ അഭിപ്രായം പുറപ്പെടുവിച്ച പണ്ഡിതന്മാരിൽ ഉൾപ്പെടുന്നു. 1971 മുതൽ സൗദി അറേബ്യയിലെ മുതിർന്ന പണ്ഡിത സമിതി അംഗവും ഇന്റർനാഷണൽ ഇസ്ലാമിക് ഫിഖ്ഹ് അക്കാദമിയുടെ നിയുക്ത അംഗവുമാണ്. മക്ക കോടതികളുടെ മുൻ പ്രസിഡന്റായിരുന്ന അദ്ദേഹം, നിലവിൽ രാജ്യത്തെ പല ബാങ്കുകളുടെയും ശരീഅത്ത് ഉപദേശക സമിതിയിൽ അംഗമാണ്. സൗദി റോയൽ കോടതിയുടെ ഉപദേഷ്ടാവ് കൂടിയായ ശൈഖ് അബ്ദുല്ല അൽമാനിയുടെ ഇസ്‌ലാമിക കർമ്മശാസ്ത്രത്തിലുള്ള വൈദഗ്ദ്ധ്യം, ഇസ്‌ലാമിക നിയമ വിധികളിലൂടെ (ഫത് വകൾ) ശ്രദ്ധേയമാണ്.
രണ്ടാമത്തെ പണ്ഡിതനായ പ്രൊഫസർ അബ്ദുല്ല അൽ മുത്‌ലഖ്  പ്രമുഖ ശരീഅത്ത് പണ്ഡിതനും സൗദി അറേബ്യയിലെ മുതിർന്ന പണ്ഡിത സമിതി അംഗവുമാണ്. ഹയർ ജുഡീഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടിലെ കംപാരറ്റീവ് ജൂറിസ്‌പ്രൂഡൻസ് വകുപ്പിന്റെ മുൻ മേധാവിയായിരുന്ന അദ്ദേഹം നിലവിൽ സൗദി റോയൽ കോടതിയുടെ ഉപദേശകനാണ്. ഇസ്‌ലാമി മേഖലകളിൽ അദ്ദേഹം കാര്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്. നിയമശാസ്ത്രം, വിദ്യാഭ്യാസം, പൊതു സേവന എന്നിവക്കു പുറമെ അദ്ദേഹത്തിന്റെ പണ്ഡിതോചിതമായ പ്രവർത്തനങ്ങൾ ഇസ്ലാമിക ഗ്രന്ഥശാലകളെ സമ്പന്നമാക്കുകയും അക്കാദമിക് സർക്കിളുകളിൽ ഉദ്ധരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. മൂന്നാമത്തെ പണ്ഡിതനായ 
പ്രൊഫസർ സാദ് അൽ-ശത്രി റോയൽ സൗദി കോടതിയുടെ ഉപദേഷ്ടാവും സൗദി അറേബ്യയിലെ മുതിർന്ന പണ്ഡിത സമിതി അംഗവും ഇഫ്തായുടെ സ്ഥിരം കമ്മിറ്റി അംഗവുമാണ്.  60-ലധികം പുസ്തകങ്ങളുടെ രചയിതാവായ അദ്ദേഹം പണ്ഡിത ജേണലുകളിൽ പത്തിലധികം ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇസ്‌ലാമിക അധ്യാപനങ്ങളിൽ മിതത്വത്തിനും സമതുലിതമായ വ്യാഖ്യാനത്തിനും അദ്ദേഹം അറിയപ്പെടുന്നു. 
ആരോഗ്യകരവും സുരക്ഷിതവും സുസ്ഥിരവുമായ ഭക്ഷണ സംവിധാനം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഫുഡ് ടെക്നോളജി കമ്പനിയാണ് ഈറ്റ് ജസ്റ്റ്. പ്ലാന്റ് പ്രോട്ടീനുകൾ പ്രവർത്തനക്ഷമമാക്കുന്നത് മുതൽ മൃഗങ്ങളുടെ കോശങ്ങൾ സംസ്കരിക്കുന്നത് വരെ, ഒരു ഡസനിലധികം ഗവേഷണ വിഭാഗങ്ങളിൽ വ്യാപിച്ചുകിടക്കുന്ന ലോകോത്തര ശാസ്ത്രജ്ഞരുടെയും പാചകവിദഗ്ധരുടെയും ഒരു ടീമാണ് നേതൃത്വം ൽകുന്നത്.

അമേരിക്കയിലെ അതിവേഗം വളരുന്ന മുട്ട ബ്രാൻഡുകളിലൊന്ന് ഈറ്റ് ജസ്റ്റ് സൃഷ്ടിച്ചുത്. പൂർണ്ണമായും സസ്യങ്ങൾ കൊണ്ട് നിർമ്മിച്ചതാണിത്.  കന്നുകാലികളെ കൊല്ലുന്നതിന് പകരം മൃഗകോശങ്ങളിൽ നിന്ന് നിർമ്മിച്ച ലോകത്തിലെ ആദ്യത്തെ കമ്പനിയാണ്. 100 ബ്രില്യന്റ് കമ്പനികൾ,  "ഡിസ്‌റപ്റ്റർ 50", വേൾഡ് ഇക്കണോമിക് ഫോറം ടെക്‌നോളജി പയനിയർ എന്നീ നിലകളിൽ കമ്പനി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. പോപ്പുലർ സയൻസിന്റെ ഏറ്റവും മഹത്തായ 100 ഇന്നൊവേഷനുകൾ,  ഫാസ്റ്റ് കമ്പനിയുടെ "വേൾഡ് ചേഞ്ചിംഗ് ഐഡിയകൾ" എന്നിവയിൽ ജസ്റ്റ് എഗ്ഗ് ഇടം നേടിയിട്ടുണ്ട്.

Latest News