ജി 20 ക്ക് 300 ശതമാനം അധികതുക ചെലവാക്കി; നിഷേധിച്ച് സര്‍ക്കാര്‍

ന്യൂദല്‍ഹി-ജി 20 ഉച്ചകോടിക്ക് നീക്കിവെച്ച തുകയേക്കാള്‍ 300 ശതമാനം കൂടുതല്‍ ചെലവഴിച്ചെന്ന ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ കീഴിലെ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ.
തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സാകേത് ഗോഖലെയുടെ അവകാശവാദം ശരിയല്ലെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ എക്‌സില്‍ നല്‍കിയ പ്രസ്താവനയില്‍ പറയുന്നു. കേന്ദ്ര ബജറ്റില്‍ നീക്കിവെച്ച തുകയേക്കാള്‍ കൂടുതല്‍ ചെലവഴിച്ചുവെന്നത് തെറ്റായ പ്രചാരണമാണെന്നാണ് വിശദീകരണം.
ഐ.ടി.പി.ഒയിലും മറ്റ് അടിസ്ഥാന സൗകര്യവികസനത്തിലുള്ള ചെലവുകളിലും ഭൂരിഭാഗം സ്ഥിരം ആസ്തിയാണെന്നും ജി 20 ഉച്ചകോടിക്ക് മാത്രമല്ലെന്നും പി.ഐ.ബി കുറിപ്പില്‍ പറയുന്നു.  

 

Latest News