വടകര സ്വദേശി ബഹ്‌റൈനില്‍ മരിച്ചു

മനാമ- വടകര കൈനാട്ടി മീത്തലങ്ങാടി മുട്ടുങ്കല്‍ വെസ്റ്റ് രാമത്ത് റഹീസ് (42) ബഹ്‌റൈനില്‍ കുഴഞ്ഞുവീണു മരിച്ചു. ബഹ്‌റൈനിലെ കാര്‍ഗോ കമ്പനിയിലായിരുന്നു ജോലി. ഇന്നലെ വൈകിട്ട് ഓഫിസില്‍ കുഴഞ്ഞു വീഴുകയായിരുന്നു. സഹപ്രവര്‍ത്തകര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് കരുതുന്നു. അടുത്തിടെയാണ് അവധി കഴിഞ്ഞ് ജോലിയില്‍ പ്രവേശിച്ചത്. മൂന്നു മക്കള്‍ അടങ്ങിയ കുടുംബം നാട്ടിലാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിവരുന്നു.

 

Latest News