റിയാദ്- അലിഫ് ഇന്റർനാഷണൽ സ്‌കൂളിൽ നടന്ന അന്താരാഷ്ട്ര ചാരിറ്റി ദിന സംഗമത്തിന് സാമൂഹ്യ പ്രവർത്തകനും പ്രവാസി ഭാരതീയ സമ്മാൻ പുരസ്‌കാര ജേതാവുമായ ശിഹാബ് കൊട്ടുകാട് നേതൃത്വം നൽകി. ലോകത്തിന്റെ വിവിധയിടങ്ങളിൽ നോവനുഭവിക്കുന്നവർക്കും നിരാലംബർക്കും കൈത്താങ്ങാവുക എന്ന ഉദ്ദേശ്യത്തോടെ ക്യാമ്പസിൽ സ്ഥാപിച്ച 'അലിഫ് ചാരിറ്റി ബോക്‌സി'ന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.വിവിധ ഗ്രേഡുകളിലെ വിദ്യാർത്ഥികളുടെ കലാപരിപാടികളും ചാരിറ്റി ദിന സന്ദേശ സ്‌കിറ്റ് പ്രദർശനവും അസംബ്ലിയിൽ നടന്നു.
അലിഫ് ഗ്രൂപ്പ് ഓഫ് സ്‌കൂൾ എക്‌സിക്യൂട്ടീവ് ഡയറക്ടർ ലുഖ്മാൻ പാഴൂർ,പ്രിൻസിപ്പൽ അബ്ദുൽ മജീദ്,ഹെഡ്മാസ്റ്റർ നൗഷാദ് നാലകത്ത്, ഹെഡ്മിസ്ട്രസ് ഹമീദാബാനു എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.






