ഖത്തറില്‍ മലയാളി യുവാവ് നിര്യാതനായി

ദോഹ-. ഖത്തറില്‍ മലയാളി യുവാവ് നിര്യാതനായി . കോഴിക്കോട് മൂടാടി ഹില്‍ ബസാര്‍ സ്വദേശി കളരി വളപ്പില്‍ സജീര്‍ ( 40) ആണ് നിര്യാതനായത്. നഷീദയാണ് ഭാര്യ. ആദില്‍ ഷാനു, ദാഹിം ഫര്‍ഹാന്‍, ഖദീജ അര്‍വ എന്നിവര്‍ മക്കളാണ് .മൃതദേഹം ഇന്ന് രാത്രി 7.30 ന് കോഴിക്കോട്ടേക്കുള്ള ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തില്‍ കൊണ്ടുപോകുമെന്ന് കെ.എം.സി.സി അല്‍ ഇഹ്‌സാന്‍ ചെയര്‍മാന്‍ മഹ് ബൂബ് നാലകത്ത് അറിയിച്ചു

Latest News