Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദിയിലെ ഇന്ത്യൻ പ്രവാസികളെ സ്വന്തം പൗരൻമാരെ പോലെ കണക്കാക്കും-കിരീടാവകാശി

ന്യൂദൽഹി-സൗദി അറേബ്യയിലെ ഇന്ത്യൻ പ്രവാസികളെ സ്വന്തം പൗരൻമാരെപോലെയാണ് പരിഗണിക്കുന്നതെന്ന് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ. ദൽഹിയിൽ ജി-20 ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി മോഡിയുമായി നടത്തിയ ചർച്ചയിലാണ് എം.ബിഎസ് ഇക്കാര്യം പറഞ്ഞത്. സൗദി ജനസംഖ്യയുടെ 7 ശതമാനം ഇന്ത്യൻ വംശജരാണ്. അവരെ രാജ്യത്തിന്റെ അവിഭാജ്യ ഘടകമായി കണക്കാക്കുന്നതിനും അവരുടെ ക്ഷേമം ഉറപ്പാക്കുന്നതിനുമുള്ള സൗദി അറേബ്യയുടെ പ്രതിബദ്ധത അദ്ദേഹം പ്രകടിപ്പിച്ചു. 'ഞങ്ങൾ അവരെ സൗദി അറേബ്യയുടെ ഭാഗമായി കണക്കാക്കുന്നു. ഞങ്ങളുടെ സ്വന്തം പൗരന്മാരെ പരിപാലിക്കുന്നതുപോലെ ഞങ്ങൾ അവരെ നിരീക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു-എം.ബി.എസ് പറഞ്ഞു. 

സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള ശാശ്വതമായ പങ്കാളിത്തം എടുത്തുകാണിച്ച കിരീടാവകാശി, തങ്ങളുടെ ചരിത്രത്തിൽ ഇതുവരെ ഒരു അഭിപ്രായവ്യത്യാസവും ഉണ്ടായിട്ടില്ലെന്നും മറിച്ച് ഇരു രാജ്യങ്ങൾക്കും സമൃദ്ധമായ ഭാവി കെട്ടിപ്പടുക്കാൻ ലക്ഷ്യമിട്ടുള്ള സഹകരണ മനോഭാവമാണെന്നും അഭിപ്രായപ്പെട്ടു. 
സൗദി അറേബ്യയിൽ വസിക്കുന്ന ഇന്ത്യക്കാരുടെ ക്ഷേമം വർധിപ്പിക്കുന്നതിൽ എം.ബി.എസ് നടത്തിയ ശ്രമങ്ങൾക്ക് മോഡി നന്ദി അറിയിച്ചു. കൂടിക്കാഴ്ചയ്ക്ക് ശേഷം, ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത ഉറപ്പിച്ചുകൊണ്ട് കിരീടാവകാശിയും ഇന്ത്യൻ പ്രധാനമന്ത്രിയും ആദ്യ കൂടിക്കാഴ്ചയുടെ മിനിറ്റ്‌സിൽ ഒപ്പുവച്ചു.

കൂടാതെ, ഐടി, കൃഷി, ഫാർമസ്യൂട്ടിക്കൽസ്, പെട്രോകെമിക്കൽസ്, ഹ്യൂമൻ റിസോഴ്‌സ് തുടങ്ങി വിവിധ മേഖലകളിൽ വ്യാപിച്ചുകിടക്കുന്ന രണ്ട് ഡസനിലധികം ധാരണാപത്രങ്ങൾ ഇന്ത്യൻ, സൗദി അറേബ്യൻ കമ്പനികൾ തമ്മിൽ ഒപ്പുവച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

ഊര്‍ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍, ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദ് രാജകുമാരന്‍, വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍, മന്ത്രി സഭാംഗവും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഡോ. മുസാഇദ് അല്‍ഐബാന്‍, വാണിജ്യ മന്ത്രി ഡോ. മാജിദ് അല്‍ ഖസബി, പരിസ്ഥിതി, ജലം, കൃഷി വകുപ്പ് മന്ത്രി എഞ്ചിനീയര്‍ അബ്ദുറഹ്മാന്‍ അല്‍ഫദ്‌ലി, ധനകാര്യ മന്ത്രി മുഹമ്മദ് അല്‍ജദ്ആന്‍, കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രി എഞ്ചിനീയര്‍ അബ്ദുല്ല അല്‍ സവാഹ, വ്യവസായ, ധാതുവിഭവ മന്ത്രി  ബന്ദര്‍ അല്‍ഖുറയിഫ്, നിക്ഷേപ മന്ത്രി എഞ്ചിനീയര്‍ ഖാലിദ് അല്‍ഫാലിഹ്, റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവ് മുഹമ്മദ് അല്‍തുവൈജിരി, കിരീടാവകാശിയുടെ സെക്രട്ടറി ഡോ. ബന്ദര്‍ അല്‍റഷീദ്, ഇന്ത്യയിലെ സൗദി അംബാസഡര്‍ സ്വാലിഹ് അല്‍ഹുസൈനിയും ഇന്ത്യന്‍ ഭാഗത്ത് നിന്നുള്ള സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സില്‍ അംഗങ്ങളും സംബന്ധിച്ചു. ശേഷം ഇന്ത്യന്‍ പ്രധാനമന്ത്രി ഒരുക്കിയ ഉച്ചഭക്ഷണത്തെ കിരീടാവകാശി സംബന്ധിച്ചു

Latest News