Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ജി 20 ഉച്ചകോടിക്കുശേഷം സൗദി കിരീടാവകാശിയുടെ പഴയ വീഡിയോ വീണ്ടും വൈറലായി

ന്യൂദൽഹി- ദേശീയ തലസ്ഥാനത്ത് ജി 20 ഉച്ചകോടിയുടെ വിജയകരമായ സമാപനത്തിന് ശേഷം സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ  പഴയ വീഡിയോ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായി.  സൗദി അറേബ്യയുടെ ഭാവി പദ്ധതികൾ ചർച്ച ചെയ്യുന്നതാണ് വീഡിയോ.  മിഡിൽ ഈസ്റ്റ് 'പുതിയ യൂറോപ്പ്' ആയി മാറുമെന്ന്  2018 ലെ വീഡിയോയിൽ,അദ്ദേഹം പറയുന്നു. അടുത്ത അഞ്ച് വർഷം കൊണ്ട് സൗദി അറേബ്യ  സമൂല പരിവർത്തനത്തിന് വിധേയമാകുമെന്നും അദ്ദേഹം പറയുന്നു.

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ നമ്മുടെ വിജയം കാരണം  നിരവധി രാജ്യങ്ങൾ നമ്മെ പിന്തുടരുമെന്നും  30 വർഷത്തിനുള്ളിൽ അടുത്ത ആഗോള നവോത്ഥാനം മിഡിൽ ഈസ്റ്റിലായിരിക്കുമെന്നും മുഹമ്മദ് ബിൻ സൽമാൻ പറയുന്നുണ്ട്. ഇത് സൗദികളുടെ പോരാട്ടമാണ്, ഇത് എന്റെ പോരാട്ടമാണ്, ഞാൻ വ്യക്തിപരമായി ഏറ്റെടുക്കുന്നു, മിഡിൽ ഈസ്റ്റിനെ ലോകത്തിന്റെ മുൻനിരയിൽ കാണുന്നതിന് മുമ്പ് മരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഈ ലക്ഷ്യം നൂറു കൈവരിക്കുമെന്ന് ഞാൻ കരുതുന്നു-രാജകുമാരൻ ആത്മവിശ്വാസത്തോടെ പറയുന്നു

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

ജി 20 ഉച്ചകോടിയിൽ മുഹമ്മദ് ബിൻ സൽമാനും യുഎസ്, ഇന്ത്യ, യു.എ.ഇ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, യൂറോപ്യൻ യൂണിയൻ എന്നീ രാജ്യങ്ങളിലെ നേതാക്കളും ചേർന്ന് ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവിന് ബദലായാണ് പലരും ഈ ഇടനാഴിയെ കാണുന്നത്.

ഇന്ത്യയെ ഗൾഫ് മേഖലയുമായി ബന്ധിപ്പിക്കുന്ന കിഴക്കൻ പാതയും ഗൾഫ് മേഖലയെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന വടക്കൻ പാതയും ഇടനാഴിയിൽ ഉൾപ്പെടുന്നു.  കപ്പൽ-റെയിൽ ഗതാഗത ശൃംഖല, റോഡ് ഗതാഗത റൂട്ടുകൾ എന്നിവ ഉൾക്കൊള്ളുന്നതാണ് പദ്ധതി.

ദൽഹിയിലുള്ള സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും  ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ചേർന്ന് തിങ്കളാഴ്ച ഇന്ത്യ-സൗദി അറേബ്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിലിന്റെ ആദ്യ യോഗത്തിൽ പങ്കെടുത്തു. ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ സെപ്റ്റംബർ ഒമ്പതിന് ദൽഹിയിൽ എത്തിയ അദ്ദേഹം തിങ്കളാഴ്ച റിയാദിലേക്ക് മടങ്ങും.

 

Latest News